ഇന്‍സ്‌പയര്‍ സയന്‍സ് ക്യാമ്പ് ഇന്നുമുതല്‍

Posted on: 23 Dec 2012കണ്ണൂര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കണ്ണൂര്‍ ശ്രീനാരയണ കോളേജും ചേര്‍ന്ന് പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഇന്‍സ്​പയര്‍ റസിഡന്‍ഷ്യല്‍ സയന്‍സ് ക്യാമ്പ് 23ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടങ്ങും.

വിവിധ ജില്ലകളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 ഓളം പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 23ന് ഉച്ചയ്ക്ക് 2.30ന് തമിഴ്‌നാട് നൂറുല്‍ ഇസ്‌ലാം സര്‍വകലാശാല വി.സി. പ്രൊഫ. എസ്.ശിവസുബ്രഹ്മണ്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികളും രണ്ടുമണിക്ക് ശ്രീപുരം സ്‌കൂളില്‍ എത്തണം.

More News from Kannur