'പ്രകൃതിയിലെ ഗണിതം' പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: 23 Dec 2012കണ്ണൂര്‍: ഗണിതപഠനം കുട്ടികള്‍ക്ക് എളുപ്പമാക്കാനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന 'പ്രകൃതിയിലെ ഗണിതം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാറാത്ത് ചെറുവാക്കര ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മേമി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ഷാഹുല്‍ ഹമീദ്, രഞ്ജിത്ത്, രതീശന്‍, ശ്രീഷ്മ, ശ്യാമള എന്നിവര്‍ സംസാരിച്ചു. ക്രിസ്മസ് അവധിക്കാലത്ത് ജില്ലയിലെ 87 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. ഓരോ ഗ്രാമപ്പഞ്ചായത്തിലും 8, 9 ക്ലാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്.

More News from Kannur