പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂകമ്മിറ്റി ശുപാര്‍ശ തള്ളണം: എന്‍.ജി.ഒ.എ.

Posted on: 23 Dec 2012കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എന്നത് 10 വര്‍ഷമാക്കാനുള്ള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂകമ്മിറ്റി ശുപാര്‍ശ തള്ളിക്കളയണമെന്ന് കേരള എന്‍.ജി.ഒ.അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി.ജയകൃഷ്ണന്‍, സി.ടി.സുരേന്ദ്രന്‍, കെ.പി.കെ.കുട്ടികൃഷ്ണന്‍, കെ.മധു, ടി.മോഹന്‍കുമാര്‍, ബി.സതീശന്‍, എം.പി ജോര്‍ജ്, എം.നാരായണന്‍ കുട്ടി, അബ്ദുള്‍ റഷീദ്, എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.രാജേഷ്ഖന്ന സ്വാഗതവും എം.പി.ഷനിജ് നന്ദിയും പറഞ്ഞു.

More News from Kannur