അവാര്‍ഡ് വിതരണം ചെയ്തു

Posted on: 23 Dec 2012കണ്ണൂര്‍: ഡോ. രാജേന്ദ്രപ്രസാദിന്റെ 128-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്(എസ്)-കെ.എസ്.യു(എസ്) സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഴ്‌സറി മുതല്‍ കോളേജ്തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ അവാര്‍ഡുകള്‍ കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല അധ്യക്ഷത വഹിച്ചു.

ഇ.പി.ആര്‍ വേശാല, പി.പി ജോര്‍ജ്കുട്ടി, ഡി.സി.സി.(എസ്) പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, കെ.എസ്.യു.(എസ്) സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യു, ജില്ലാ പ്രസിഡന്റ് എന്‍.സി.സി.ഗോപീകൃഷ്ണന്‍, ജിമ്മി അഗസ്ത്യന്‍, എം.ഉണ്ണിക്കൃഷ്ണന്‍, ഡോ. സ്റ്റീഫന്‍ പാനികുളങ്ങര, ഇന്ദിര സുകുമാരന്‍, കെ.സി.സോമന്‍ നമ്പ്യാര്‍, കെ.എം.വിജയന്‍, ഇ.ജനാര്‍ദനന്‍, അഡ്വ. കെ.പി. മനോജ്കുമാര്‍, വി.നാണു, സദാശിവന്‍ ഇരിങ്ങല്‍, ടി.കെ.എ.ഖാദര്‍, പി.പ്രഭാകരന്‍, എ.അബ്ദുള്‍ ലത്തീഫ്, മാത്യു പുതുപ്പറമ്പില്‍, എ.വി.നാരായണന്‍, ബി.ബാലന്‍, പി.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kannur