നന്മ സാംസ്‌കാരിക കലന്‍ഡര്‍ പ്രകാശനം ചെയ്തു

Posted on: 23 Dec 2012കണ്ണൂര്‍: മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ കലാ- സാംസ്‌കാരിക കലന്‍ഡര്‍ സിനിമ- നാടക സംവിധായകന്‍ എം.ടി.അന്നൂര്‍ പ്രകാശനം ചെയ്തു. നന്മ സംസ്ഥാന സെക്രട്ടറി മാധവന്‍ കുന്നത്തറ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ തായാട്ട് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.ശരത്ത്കുമാര്‍ സ്വാഗതവും കെ.കെ.രമണി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

More News from Kannur