ബാങ്കുകള്‍ വായ്‌പാവിതരണ ലക്ഷ്യം കൈവരിച്ചു

Posted on: 23 Dec 2012കണ്ണൂര്‍: രണ്ടാം പാദത്തില്‍ ജില്ലയലെ ബാങ്കുകള്‍ 4857 കോടി രൂപ മൊത്തം വായ്പയായി വിതരണം ചെയ്ത് വായ്പാവിതരണ ലക്ഷ്യം കൈവരിച്ചതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം നിക്ഷേപം 12905 കോടി രൂപയായും മൊത്തം വായ്പ 9827 കോടി രൂപയായും വര്‍ധിച്ചു. വായ്പാ നിക്ഷേപ അനുപാതം 68.45 ശതമാനത്തില്‍ നിന്ന് 76.1 ശതമാനമായാണ് ഉയര്‍ന്നത്. പ്രവാസി ഇടപാടുകാരുടെ നിക്ഷേപം 3803 കോടിയായും ഉയര്‍ന്നു.

മൊത്തം വായ്പയുടെ 71.05 ശതമാനമായ 6981 കോടി രൂപ മുന്‍ഗണനാ വിഭാഗത്തിനാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 3305 കോടി രൂപ കാര്‍ഷിക വായ്പയാണ്.

ബാങ്കിങ് അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് ബാങ്ക് ഡി.ജി.എം. വി.അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് എ.ജി.എം. കെ.ഡി.ജോസഫ്, നബാര്‍ഡ് എ.ജി.എം. പി.ദിനേഷ് എന്നിവര്‍ സംസാരിച്ചു. ലീഡ് ഡിസ്ട്രിക്ട് ചീഫ് മാനേജര്‍ വി.എസ്.ജയറാം സ്വാഗതവും ടി.എ.ഗോപിനാഥ് നന്ദിയും പറഞ്ഞു.

More News from Kannur