മക്രേരി അമ്പലത്തില്‍ ത്യാഗരാജ അഖണ്ഡ സംഗീതാരാധന 27 മുതല്‍

Posted on: 23 Dec 2012ചക്കരക്കല്ല്: മക്രേരി അമ്പലത്തില്‍ ത്യാഗരാജ അഖണ്ഡസംഗീതാരാധനയും ലക്ഷാര്‍ച്ചനയും ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കും.

27ന് വൈകിട്ട് കലവറനിറയ്ക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം, കഥാപ്രസംഗം, നൃത്തനൃത്യങ്ങള്‍, 28ന് ലക്ഷാര്‍ച്ചനയും വൈകിട്ട് സാംസ്‌കാരിക സമ്മേളനവും.

29ന് രാവിലെ എട്ടിന് ത്യാഗരാജ അഖണ്ഡ സംഗീതാരാധനയജ്ഞം തുടങ്ങും. ഒട്ടേറെ കലാകാരന്മാര്‍ പങ്കെടുക്കും. 30ന് രാവിലെ എട്ടുമണിയോടെ സംഗീതാരാധന സമാപിക്കും. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടും ഉണ്ടാകും. സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ സംഗീതാരാധനയ്ക്ക് നേതൃത്വം നല്‍കും.

More News from Kannur