മൂകാംബിക ക്ഷേത്രത്തില്‍ ഇന്റര്‍നെറ്റ് വഴി വഴിപാട് നടത്താം

Posted on: 23 Jun 2012മംഗലാപുരം: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വഴിപാട് (ഇ-സേവ) തുടങ്ങി. ലോകത്തിലെവിടെനിന്നും വഴിപാട് നടത്താനാകുന്ന ഈ സൗകര്യം ഭക്തര്‍ക്ക് ഒരുക്കിയത് കോര്‍പറേഷന്‍ ബാങ്ക് ആണ്.

www.kollur mookambika.co.in എന്ന വെബ്‌സൈറ്റില്‍ വഴിപാട് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ഇനി ലഭ്യമാകും. ഇന്റര്‍നെറ്റ് വഴി പണം അടക്കുന്നവര്‍ക്ക് ഓണ്‍ ലൈനില്‍ തന്നെ വഴിപാട് സംബന്ധമായ വിശദാംശങ്ങളും ലഭിക്കും. വഴിപാട് സംബന്ധിച്ച് ക്ഷേത്രത്തില്‍ നിന്നുള്ള സ്ഥിരീകരണവും ഓണ്‍ലൈനില്‍ ലഭിക്കും.

കൊല്ലൂര്‍ ദേവിപ്രസാദ് നിലയത്തില്‍ വെള്ളിയാഴ്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ബൈന്ദൂര്‍ എം.എല്‍.എ. കെ.ലക്ഷ്മീനാരായണ നിര്‍വഹിച്ചു. കോര്‍പറേഷന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശ്വിനികുമാര്‍, ഉഡുപ്പി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കുമാര, കൊല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉദയഷേരുഗര്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ബി.സദാശിവ പ്രഭു, ഭരണ സമിതി മുന്‍ പ്രസിഡന്റ് കൃഷ്ണപ്രസാദ് അഡ്യന്തായ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂകാംബിക ക്ഷേത്രം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കൊല്ലൂര്‍ ദേവിപ്രസാദ് നിലയത്തില്‍ ബൈന്ദൂര്‍ എം.എല്‍.എ. കെ.ലക്ഷ്മി നാരായണ നിര്‍വഹിക്കുന്നു

More News from Kannur