ഭവനനിര്‍മാണ ഗുണഭോക്തൃയോഗം നടത്തി

Posted on: 04 Feb 2012



കല്ല്യാശ്ശേരി:കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന 30 ഭവന നിര്‍മാണ ഗുണഭോക്തൃയോഗം ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്നു. ബ്ലോക്ക് പ്രസിഡന്റ് പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.കിഷോര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഒ.പി.രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പര്‍ ആല്‍ബര്‍ട്ട്, സെക്രട്ടറി രാമചന്ദ്രന്‍, എസ്.സി.പ്രമോട്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.

More News from Kannur