ജേതാക്കളെ ആദരിച്ചു

Posted on: 04 Feb 2012



തളിപ്പറമ്പ്:മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ പി.ടി.എ. ആദരിച്ചു. സ്‌കൂളിലെ വിരമിച്ച അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പേരിലാണ് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ മായാമണിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ യ്യന്നൂര്‍ കുഞ്ഞിരാമന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പി.ടി.എ. പ്രസിഡന്റ് പി.വിനോദ്കുമാര്‍, കെ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, എം.ജെ.മാത്യു, പി.എം.മോഹന്‍ദാസ്, പി.എന്‍.കമലാക്ഷി, കെ.സുജാത, പി.പി.കുഞ്ഞിരാമന്‍, സി.വി.വേണുഗോപാലന്‍, സി.മനോഹരന്‍, പി.കെ.അഷ്‌റഫ്, എം.ജനാര്‍ദ്ദനന്‍, വി.പി.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kannur