കുമാര്‍ സ്വര്‍ണക്കപ്പ്: ഫൈനല്‍ ഇന്ന്
Posted on: 04 Feb 2012
കുഞ്ഞിമംഗലം: കുമാര്‍ കുഞ്ഞിമംഗലം സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഫിബ്രവരി നാലിന് വൈകീട്ട് ഏഴിന് നടക്കും. ടൗണ്‍ ടീം തൃക്കരിപ്പൂരും ഇന്ത്യന്‍ എട്ടിക്കുളവും ഏറ്റുമുട്ടും. തുടര്‍ന്ന് താവം ഗ്രാമവേദിയുടെ നാടന്‍ പാട്ടും അരങ്ങേറും.