പ്രതിഷേധപ്രകടനം നടത്തി

Posted on: 04 Feb 2012



പഴയങ്ങാടി: കണ്ണൂരില്‍ കെ.എം.ഷാജി എം.എല്‍.എ.യ്ക്കു നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പഴയങ്ങാടിയില്‍ പ്രകടനം നടത്തി. ടി.സുഹൈല്‍, കെ.അസ്‌ലം, എം.പി.മഹമ്മൂദ്, ഒ.ബഷീര്‍, കെ.വി.റിയാസ്, ടി.കെ.മുഹമ്മദ്കുഞ്ഞി, എം.പി.ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധയോഗം എ.പി.ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.അസ്‌ലം അധ്യക്ഷനായി. പി.എം.ഹനീഫ്, ഗഫൂര്‍ ചൂട്ടാട് എന്നിവര്‍ സംസാരിച്ചു.

More News from Kannur