പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രോത്സവം
Posted on: 04 Feb 2012
പെരിങ്ങോം:പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രോത്സവം 9 മുതല്‍ 15 വരെ നടക്കും. 9ന് വൈകീട്ട് കലവറനിറക്കല്‍. 10ന് വൈകീട്ട് 3ന് അക്ഷരശ്ലോകസദസ്സ്. 8ന് നൃത്തനിശ. 11ന് 5ന് തിടമ്പുനൃത്തം. 8.30ന് നാട്ടറിവ് പാട്ടുകള്‍. 12ന് 7ന് ആധ്യാത്മിക പ്രഭാഷണം. 9ന് ഗാനമേള. 13ന് രാത്രി 8ന് കാഴ്ച. 9ന് ഗാനമേള. 14ന് 10ന് നാടകം. 15ന് രാവിലെ 7.30ന് ആറാട്ടിന് എഴുന്നള്ളിക്കല്‍.