കളിയാട്ടം
Posted on: 04 Feb 2012
രാമന്തളി:കരപ്പാത്ത് പണ്ടാരവളപ്പ് കൊടിവളപ്പില്‍ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാകലശ കളിയാട്ടം 10, 11, 12, 15, 16 തീയതികളില്‍ നടക്കും. 10ന് വൈകീട്ട് 3.30ന് കലവറ നിറയ്ക്കല്‍. വൈകീട്ട് 5.30ന് സാംസ്‌കാരിക പ്രഭാഷണം. 12ന് രാവിലെ 11നും 11.30നും ഇടയില്‍ പ്രതിഷ്ഠാകലശം. 15ന് രാവിലെ ഗണപതിഹോമം. വൈകീട്ട് ആറുമുതല്‍ തോറ്റങ്ങളുടെ പുറപ്പാട്. രാത്രി കുടിവീരന്‍, കുറത്തിഅമ്മ തെയ്യങ്ങളുടെ പുറപ്പാട്. 16ന് രാവിലെ നാലിന് പ്രമാഞ്ചേരി ഭഗവതി, ഏഴിന് കുണ്ടോര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട്. 15നും 16നും അന്നദാനമുണ്ടാകും.