മര്‍ദനമേറ്റ് യുവാവ് ആസ്‌പത്രിയില്‍
Posted on: 04 Feb 2012
ചെറുപുഴ: ചെറുപുഴ ഭൂദാനം കോളനിയിലെ പള്ളിക്കര സതീശ(27)നെ മര്‍ദനമേറ്റ് പരിക്കുകളോടെ ചെറുപുഴയിലെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈയ്ക്കും മെഷീന്‍ വാളിന്റെ ചെയിന്‍കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ബന്ധുവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം സഹോദരിയുടെ വീട്ടിലെക്ക് പോകുമ്പോഴാണ് ആക്രമണമെന്ന് സതീശന്‍ പോലീസിനോട് പറഞ്ഞു. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.