സി.പി.ഐ. പാതകജാഥയ്ക്ക് സ്വീകരണം നല്‍കി
Posted on: 04 Feb 2012
കരിവെള്ളൂര്‍: സി.പി.ഐ. സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി സി.രവീന്ദ്രന്‍ ജാഥയെ വരവേറ്റു. തുടര്‍ന്ന് കരിവെള്ളൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ കെ.വി.ബാബു അധ്യക്ഷനായി. ജാഥാലീഡര്‍ സത്യന്‍ മൊകേരി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.കെ.കൃഷ്ണന്‍, പള്ളിപ്രം ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി.ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.