ശില്‌പശാല
Posted on: 04 Feb 2012
പഴയങ്ങാടി: മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മാടായി ജി.എം.യു.പി. സ്‌കൂളില്‍ കഥാപ്രസംഗ ശില്പശാല നടത്തി. എ.ഇ.ഒ. ടി.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. കെ.രാധാകൃഷ്ണന്‍ കുളപ്പുറം അധ്യക്ഷനായി. വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ കൃഷ്ണന്‍ നടുവിലത്ത്, വി.രാജന്‍, വി.വി.ശാദുലി, സി.പി.വിനോദ്, ഒ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.ആര്‍.പയ്യട്ടം, രത്‌നകുമാര്‍, രാജു തെരൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ കഥാപ്രസംഗാവതരണവുമുണ്ടായി.