ജനശ്രീ ജന്മദിനാഘോഷം
Posted on: 04 Feb 2012
കരിവെള്ളൂര്‍: ജനശ്രീ സുസ്ഥിരമിഷന്റെ അഞ്ചാം ജന്മദിനാഘോഷം കരിവെള്ളൂര്‍-പെരളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. തെരു, കുതിര്, അയത്രവയല്‍, ഓണക്കുന്ന്, കുണിയന്‍, പുത്തൂര്‍, പുത്തൂര്‍ പടിഞ്ഞാറ്, വട്ടപ്പൊയില്‍, കിണര്‍മുക്ക്, കണിയാംകുന്ന്, കാഞ്ഞിരമുക്ക് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തിന് ടി.വി.മാധവി, എ.വി.ഗിരീശന്‍, കെ.കാര്‍ത്ത്യായനി, കെ.വി.ഗോപാലകൃഷ്ണന്‍, കെ.എന്‍.ചിത്ര, പി.ശശിധരന്‍, കെ.രജനി, പി.തമ്പായി, ശൈലജ, സീമ ചെറിയാന്‍, ഗീത, ഗിരിജ, കെ.എം.വത്സല, കെ.സി.സത്യഭാമ, ടി.സി.പ്രേമാവതി, എ.വി.ശോഭ, കെ.വി.സുരേന്ദ്രന്‍, കെ.വി.രാജന്‍, കെ.വി.രാഘവന്‍ എന്നിവര്‍ നേതൃത്വം നല്കി