മതപ്രഭാഷണം
Posted on: 04 Feb 2012
പെരിങ്ങോം: പാടിയോട്ടുചാല്‍ ജാമിഅ സഅദിയ വാദിനൂര്‍ അക്കാദമി മതപ്രഭാഷണവും കഥാപ്രസംഗവും നടത്തി. സിദ്ദിഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ തോട്ടിക്കല്‍ കഥാപ്രസംഗം അവതരിപ്പിച്ചു. സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, എസ്.കെ.ഹംസ ഹാജി എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദ് പോത്താംകണ്ടം സ്വാഗതവും എന്‍.അബ്ബാസ് നന്ദിയും പറഞ്ഞു.