വാര്‍ഷികാഘോഷവും യാത്രയയപ്പും
Posted on: 04 Feb 2012
ചെറുപുഴ: സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ മുപ്പതാമത് വാര്‍ഷികവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപകന്‍ അഗസ്റ്റിന്‍ ജോസഫ്, അധ്യാപിക മേരിക്കുട്ടി എം.ഫിലിപ്പ് എന്നിവര്‍ക്കുള്ള യാത്രയയപ്പും വെള്ളിയാഴ്ച നടന്നു. പൊതുസമ്മേളനം തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു എം.ചാലില്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ഫാ. ജോര്‍ജ് എളൂക്കുന്നേല്‍, ജസ്റ്റിന്‍ മാത്യു, പി.ജെ.ജോര്‍ജ്, കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.വി.വിജയന്‍, ഗ്രേസി ജോഷി, പി.എം.ജോര്‍ജ്, സൂരജ് കെ.എസ്, ശില്പ സദാനന്ദന്‍ എന്നിവര്‍ പ്രസംസിച്ചു. ഫാ. തോമസ് ചെരുവില്‍ സമ്മാനദാനം നടത്തി. അഗസ്റ്റിന്‍ ജോസഫ് മേരിക്കുട്ടി എം.ഫിലിപ്പ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.