മട്ടന്നൂര്‍ നഗരത്തില്‍ പാര്‍ക്കിങ് ബോര്‍ഡുകള്‍

Posted on: 04 Feb 2012



മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തിലെ ട്രാഫിക് പരിഷ്‌കരണ നടപടികള്‍ ത്വരപ്പെടുത്താന്‍ പോലീസ് വീണ്ടും രംഗത്തെത്തി. നഗരസഭയുമായി കൈകോര്‍ത്ത് മട്ടന്നൂര്‍ പോലീസ് നടത്തുന്ന ട്രാഫിക് പരിഷ്‌കരണ നടപടികളുടെ ഭാഗമായി തലശ്ശേരി, കണ്ണൂര്‍, ഇരിട്ടി റോഡുകളില്‍ പാര്‍ക്കിങ്, നോണ്‍ പാര്‍ക്കിങ് ബോര്‍ഡുകള്‍ വെള്ളിയാഴ്ച പോലീസ് സ്ഥാപിച്ചു. വ്യാപാരികളുടയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് ഇത്തരം ബോര്‍ഡുകള്‍ പോലീസ് സ്ഥാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാന്‍ വൈകുന്നതില്‍ പോലീസ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. വരുംദിവസങ്ങളില്‍ ട്രാഫിക് നടപടികള്‍ കര്‍ക്കശമായി നടപ്പില്‍ വരുത്തുമെന്ന് പോലീസ് പറഞ്ഞു.

More News from Kannur