ഡോ. അനൂപിനെ ജന്മനാട് ആദരിച്ചു
Posted on: 04 Feb 2012
തില്ലങ്കേരി: ചെന്നൈ ഐ.ഐ.ടി.യില്‍ നിന്നു ബിരുദാനന്തര ബിരുദവും ചെന്നൈ ഐ.എം.എസ്.സി.യില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദവും നേടിയ അനൂപ് തില്ലങ്കേരിക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. തില്ലങ്കേരി ഗവ. യു.പി.സ്‌കൂളില്‍ ചേര്‍ന്ന അനുമോദനയോഗം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എം.ജെ.മാത്യു, ഡി.സി.സി. സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, ഐ.ജാനകി, പി.വി.രമണി, ടി.കൃഷ്ണന്‍, സി.ഭാര്‍ഗവന്‍ മാസ്റ്റര്‍, എ.കെ.ജയരാജന്‍, കെ.പി.പത്മനാഭന്‍, വി.മോഹനന്‍, പി.കെ.കുട്ട്യാലി, എ.കൃഷ്ണന്‍, രാകേഷ് തില്ലങ്കേരി, പി.എം.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തില്ലങ്കേരിയിലെ അനൂപിന് നാട്ടുകാര്‍ നല്‍കിയ അനുമോദനയോഗംഅഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു