ഊരത്തൂര്‍ പുതിയഭഗവതിത്തിറ 11ന്

Posted on: 04 Feb 2012



ഊരത്തൂര്‍:പുതിയഭഗവതിത്തിറ ആഘോഷം 11, 12 തീയതികളില്‍ നടത്തും. 11ന് ആറുമണിക്ക് പെരുമ്പറമ്പ് പുതിയഭഗവതി ക്ഷേത്രത്തില്‍നിന്ന് വെളിച്ചപ്പാടിന്റെ വാളെഴുന്നള്ളത്ത്, 7.30ന് ഗാനമേള, 10ന് വെള്ളാട്ടം, 11 മണിക്ക് കാഴ്ചവരവ്, കൂടിയാട്ടം, 2.30ന് വീരന്‍തെയ്യം, 3.30ന് വീരാളിതെയ്യം, പുലര്‍ച്ചെ 5ന് മേലേരി പൂജ, കുളിച്ചെഴുന്നള്ളത്ത്, മേലേരിവന്ദനം, മേലേരി കയ്യേല്‍ക്കല്‍, പുതിയഭഗവതി തിറയും വെളിച്ചപ്പാട് കൂടിയാട്ടവും 12ന് 6.30ന് അനുഗ്രഹം ചൊരിയല്‍, പ്രാര്‍ഥന ഒപ്പിക്കല്‍, 8 മണിക്ക് ഭദ്രകാളിത്തെയ്യം എന്നിവയോടെ ഉത്സവം സമാപിക്കും.

More News from Kannur