ആസ്‌പത്രിക്ക് ഉപകരണങ്ങള്‍ കൈമാറി
Posted on: 04 Feb 2012
ഇരിക്കൂര്‍: യു.എ.ഇ. ഇരിക്കൂര്‍ ഏരിയ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ സഹായഹസ്തം പദ്ധതി ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും നടപ്പാക്കി. ആസ്പത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ പദ്ധതിപ്രകാരം വിതരണംചെയ്തു. ഉപകരണങ്ങള്‍ റിലീഫ് കമ്മിറ്റി ട്രഷറര്‍ ആര്‍.പി.ഷാജഹാനില്‍നിന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.ഉണ്ണി ഏറ്റുവാങ്ങി. ഡി.എം.ഒ. ഡോ. ആര്‍.രമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ അധ്യക്ഷയായി. കെ.കുഞ്ഞിപോക്കര്‍, സി.മുനീര്‍, കെ.ടി.നസീര്‍, സി.രാജീവന്‍, കെ.അബ്ദുള്‍സലാം ഹാജി, സി.മാമു ഹാജി എന്നിവര്‍ പ്രസംഗിച്ചു. കോഓര്‍ഡിനേറ്ററും എച്ച്.ഡി.സി. അംഗവുമായ കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി സ്വാഗതവും സിസ്റ്റര്‍ മേരിക്കുട്ടി നന്ദിയും പറഞ്ഞു.