എടക്കാനം മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 11 മുതല്‍
Posted on: 04 Feb 2012
ഇരിട്ടി: എടക്കാനം മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും, ഭാഗവത സപ്താഹയജ്ഞവും 11 മുതല്‍ 19 വരെ ആഘോഷിക്കും. 11ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. പുതുതായി നിര്‍മിച്ച പ്രവേശനകവാടത്തിന്റെ സമര്‍പ്പണം തന്ത്രി ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. വൈകുന്നേരം ആറ് മണിക്ക് ഭദ്രദീപം തെളിയിക്കല്‍, ഭാഗവത മഹാത്മ്യവര്‍ണന എന്നിവ നടക്കും.