ഇരിട്ടി ആസ്ഥാനമാക്കി താലൂക്ക് രൂപവത്കരിക്കണം

Posted on: 04 Feb 2012



പായം: ഇരിട്ടി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പായം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചയത്ത് സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി.സി.നമ്പ്യാരുടെ അധ്യക്ഷതയില്‍ പി.പി.ബാലകൃഷ്ണന്‍, എം.ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.ജെ.അബ്രഹാം, എ.വി.ജോസഫ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.എഫ്.അല്‍ഫോന്‍സ് (പ്രസി), എം.വി.ജോസഫ് (വൈ.പ്രസി), കെ.ഇ.ദാമോദരന്‍ (സെക്ര.). ഇ.രാഘവന്‍ (ജോ.സെക്ര.), കെ.ജെ.അബ്രഹാം (ഖജാ.).

More News from Kannur