ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷം തുടങ്ങി

Posted on: 04 Feb 2012



ആറളം: ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ എ.ഡി.ചാക്കോയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.റോസയുടെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍ ആറളം, പഞ്ചായത്ത് പ്രസിഡന്റ് വി.ടി.തോമസ്, പി.ടി.എ. പ്രസിഡന്റ് പി.രവീന്ദ്രന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക്പഞ്ചായത്തംഗം വി.പ്രമീള സമ്മാനങ്ങള്‍ നല്‍കി. പി.എന്‍.ശശിധരന്‍ ഉപഹാരസമര്‍പ്പണം നടത്തി.

ആറളം സയ്യദ് അബൂബക്കര്‍ ചെറിയകോയ തങ്ങള്‍ പ്രഭാഷണം നടത്തി.

പ്രധാനാധ്യാപകന്‍ എ.ഡി.ചാക്കോച്ചന്‍ മറുപടിപ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ പി.പി.ലാലി സ്വാഗതവും പി.വി.തോമസ് നന്ദിയും പറഞ്ഞു.

More News from Kannur