തിരുനാളിന് കൊടിയേറി
Posted on: 04 Feb 2012
കേളകം: കേളകം സാന്‍ജോസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും നൊവേനക്കും തിരുനാളാഘോഷത്തിനും കൊടിയേറി. ഇടവക വികാരി ഫാ. ജോസ് വടയാപറമ്പിലാണ് കൊടിയേറ്റിയത്. ഫാ. പ്രതീഷ് കിഴക്കന്‍ പുതുപ്പള്ളി ബലി അര്‍പ്പിച്ചു. 12നാണ് തിരുനാള്‍ സമാപനം.