ആദിവാസി ക്ഷേമസമിതി ഫാം പുനരധിവാസ മിഷന്‍ ഓഫീസ് ഉപരോധിച്ചു

Posted on: 04 Feb 2012



ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഭവനനിര്‍മാണത്തിന് അനുവദിച്ച 2.50ലക്ഷം രൂപ അനുവദിക്കുക, പാര്‍ട്ടി നേതാക്കളെയും സംഘടനാ നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി ഫാം പുനരധിവാസ മിഷന്‍ ഓഫീസ് ഉപരോധവും മാര്‍ച്ചും നടത്തി.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.നാരായണന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി വൈ.വൈ.മത്തായി, കെ.ജനാര്‍ദ്ദനന്‍, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് ബാബു, ടി.ദാമോദരന്‍, കെ.മോഹനന്‍, സി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എ.ജോസ്, പി.കെ.രാമചന്ദ്രന്‍, ലക്ഷ്മി ബാലന്‍, പി.കെ.ജനാര്‍ദ്ദനന്‍, സാവിത്രി കണ്ണന്‍, എം.ആര്‍.മധു, പി.ശശി, വി.ശാന്ത തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

More News from Kannur