കണ്ണുപരിശോധന ക്യാമ്പ് നടത്തി

Posted on: 04 Feb 2012



പേരാവൂര്‍: കോളയാട് ഗ്രാമപ്പഞ്ചായത്ത്, പുന്നപ്പാലം ജനശ്രീ മിഷന്‍ യൂണിറ്റുകള്‍, ഇരിട്ടി തണല്‍ സാംസ്‌കാരികവേദി, കണ്ണൂര്‍ വാസന്‍ ഐ കെയര്‍ എന്നിവ സംയുക്തമായി പുന്നപ്പാലം എസ്.എന്‍.ഡി.പി. ഹാളില്‍ സൗജന്യ കണ്ണുപരിശോധന ക്യാമ്പ് നടത്തി.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ.പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വി.ജി.സുനില്‍, ഫാ. മാത്യു ശാസ്താംപടവില്‍, സി.മാധവന്‍, വിന്‍സി കട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു. 350ലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

More News from Kannur