കനിത്തോട്ടത്തില്‍ കതിവന്നൂര്‍ വീരന്‍ ദേവസ്ഥാന കളിയാട്ടം തുടങ്ങി

Posted on: 04 Feb 2012



കല്യാശ്ശേരി: കനിത്തോട്ടത്തില്‍ കതിവന്നൂര്‍ വീരന്‍ ദേവസ്ഥാനത്തെ കളിയാട്ടം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. പുത്തന്‍കോട്ടത്ത് നിന്നാരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ അവസാനിച്ചു. കരകാട്ടം, കാവടിയാട്ടം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയായി.

വൈകുന്നേരം ഏഴുമണിക്ക് വിവിധ തെയ്യങ്ങളുടെ തോറ്റവും തുടര്‍ന്ന് കുടിവീരന്‍ തെയ്യവും കെട്ടിയാടി. നാലിന് വൈകുന്നേരം വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും രാത്രി 12 മണിക്ക് കതിവന്നൂര്‍ വീരന്റെ ആയോധനമുറയും. ഫിബ്രവരി അഞ്ചിന് പുലര്‍ച്ചെ 4.30 ന് കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ പുറപ്പാടുണ്ടാകും. കളിയാട്ടദിവസങ്ങളില്‍ പ്രസാദസദ്യയും ഉണ്ടായിരിക്കും.

More News from Kannur