സാന്ത്വനം ട്രസ്റ്റിന്റെ സഹായനിധി വിതരണം

Posted on: 03 Feb 2012



കൊട്ടിയൂര്‍: സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായനിധി വിതരണവും, ജീവകാരുണ്യ മേഖലയിലെ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഫിബ്രവരി നാലിന് രാവിലെ പത്തിന് കൊട്ടിയൂര്‍ നീണ്ടുനോക്കി സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കും. അബുദാബി അല്‍സ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശികളുടെ കുട്ടായ്മയാണ് സാന്ത്വനം. മലയോര മേഖലയിലെ ജനങ്ങള്‍ക്കുവേണ്ടി സാന്ത്വനം ട്രസ്റ്റിന്റെ മള്‍ട്ടി ഫെസിലിറ്റി ആംബുലന്‍സ് സര്‍വീസ് ചടങ്ങില്‍ സമര്‍പ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്ത അയച്ചത്: ഷൈജിത്ത്


More News from Kannur