തലശ്ശേരി: തലശ്ശേരി ഗുണ്ടര്‍ട്ട്പാര്‍ക്കില്‍ നടന്ന വിദ്യാരംഭത്തില്‍ ഒന്‍പത് കുട്ടികള്‍ ആദ്യക്ഷരം കുറിച്ചു.
 
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് മാളിയേക്കല്‍ മറിയുമ്മ, എം.പി.ബാലകൃഷ്ണന്‍, പ്രൊഫ. എ.പി.സുബൈര്‍, കെ.കെ.രാഘവന്‍ എന്നിവര്‍ ആദ്യക്ഷരം കുറിച്ചുകൊടുത്തു.
 
നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ ഉദ്ഘാടനംചെയ്തു. നഗരസഭാ ഉപാധ്യക്ഷ നജ്മഹാഷിം അധ്യക്ഷയായിരുന്നു.
 
ഡിവൈ.എസ്.പി. പ്രിന്‍സ് എബ്രഹാം, കെ.എം.ലക്ഷ്മണന്‍, ആമിന മാളിയേക്കല്‍, കെ.എം.ധര്‍മപാലന്‍, എ.സി.മാത്യു എന്നിവര്‍ സംസാരിച്ചു.
 
നഗരസഭയും ഗുണ്ടര്‍ട്ട് ഫൗണ്ടേഷനുമാണ് പാര്‍ക്കില്‍ വിദ്യാരംഭം ഒരുക്കിയത്. 2002-ലാണ് ഗുണ്ടര്‍ട്ട് പാര്‍ക്കില്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമയ്ക്കുമുന്നില്‍ എഴുത്തിനിരുത്ത് തുടങ്ങിയത്.