കരിവെള്ളൂര്‍: കുണിയന്‍ പറമ്പത്ത് ഭഗവതിക്ഷേത്ര എഡ്യുക്കേഷണല്‍ സൊസൈറ്റി കെ.കെ.ആര്‍. നായര്‍ എ.എല്‍.പി. സ്‌കൂളിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരന്‍, കെ.നാരായണന്‍, പി.കുഞ്ഞികൃഷ്ണന്‍, കെ.വി.ദാമോദരന്‍, കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.ദാമോദരന്‍ സ്വാഗതവും എം.രാജേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍ (ചെയ.), വി.പി.ദാമോദരന്‍ (ജന.കണ്‍.), കെ.വിജയന്‍ (കണ്‍.).