കരിവെള്ളൂര്‍: വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ വിണ്ടും കവര്‍ന്നു. ബുധനാഴ്ച രാവിലെയാണ് ഭണ്ഡാരങ്ങള്‍ കവര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. മതില്‍ കെട്ടിനകത്തുള്ള മൂന്നു ക്ഷേത്രങ്ങളുടെ മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങളും കവര്‍ന്നിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ഒരു വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ക്ഷേത്രം സമുദായി കെ.വി.ബാലന്‍ പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കി.