ഇന്നത്തെ പരിപാടി
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. 8.00.

ആദികടലായി ശ്രീകൃഷ്ണക്ഷേത്രം: പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം. 7.00, സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം. ഗോകുലം ഗോപാലന്‍. 7.00.

ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയം: സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഒന്നാംവാര്‍ഷികാഘോഷം. 5.00.

കൊറ്റാളി പുല്ലൂപ്പിക്കടവ് അഗസ്ത്യ മഹാക്ഷേത്രം: ഉത്സവം. പ്രഭാഷണം. 6.30, നൃത്തപരിപാടി. 7.30.

വാരം അല്‍നൂര്‍ സ്‌കൂളിന് സമീപം: എസ്.എസ്.എഫ്. വാരം യൂണിറ്റിന്റെ വാദീനൂര്‍-18. ഇശല്‍വിരുന്ന്. 7.30.

ആലക്കല്‍ പടിപ്പുര ദേവസ്ഥാനം: പ്രതിഷ്ഠാദിന ഉത്സവം. ഗുളികന്‍ ദൈവത്തിന്റെയും തായ്പരദേവതയുടെയും തോറ്റവും വെള്ളാട്ടവും. 6.30.

തയ്യില്‍ കൂറുമ്പ ഭഗവതിക്ഷേത്രം: വിഷുവിളക്കുത്സവം. സന്ധ്യാമേളം. 6.45, നാടന്‍കലാമേള. 7.30.

കൊളച്ചേരി ഒഴലൂര്‍ മഹാവിഷ്ണുക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം. 6.00.

കണ്ണൂര്‍ മലബാര്‍ റസിഡന്‍സി: സൗജന്യ സ്‌ട്രെസ് മാനേജ്‌മെന്റ് സെമിനാര്‍. 8.30.

കാവിന്‍മൂല പലേരി അമ്പലം ശിവക്ഷേത്രം: രുദ്രാഭിഷേകപൂജ 7.30.

വളപട്ടണം മന്ന റഹ്മാനിയ്യ മദ്രസ അങ്കണം: മതപ്രഭാഷണം. 8.30.

പള്ളിയാംമൂല: പള്ളിയാംമൂല മഖാശരീഫ് ഉറൂസ്. ഖത്തം ദുആയും മൗലിദ് പാരായണവും. 4.00, മതപ്രഭാഷണം. 7.00.

കണ്ണാടിപ്പറമ്പ് എല്‍.പി. സ്‌കൂള്‍: നാറാത്ത് പഞ്ചായത്ത് ഗ്രാമസഭ 10.00.

അഴീക്കോട് പാലോട്ട്കാവ്: വിഷു ഉത്സവം. തിറകള്‍. രാവിലെ 10.00, അന്നദാനം ഉച്ചയ്ക്ക് 12.30.

അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം: വിഷു ഉത്സവം. ആറാട്ട്. രാവിലെ 8.30, പ്രസാദസദ്യ. 12.00, ഇരട്ടതായമ്പക. 5.30, പ്രഭാഷണം. 6.30, ചാക്യാര്‍ കൂത്ത്. രാത്രി 8.00, നൃത്തനാടകം 9.00.

ചിറയ്ക്കല്‍ കീരിയാട് ഹവ്യക്കോട്ടം: കളിയാട്ടം. കലവറനിറയ്ക്കല്‍. 4.00.