ആന്റണി
കീഴ്പ്പള്ളി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ചിറ്റേട്ട് ആന്റണി(88) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം, (പാമ്പാടിയില്‍ കമ്പിയില്‍ കുടുംബാംഗം). മക്കള്‍: ജോയി, തോമസ്, ആന്റണി, സിസ്റ്റര്‍ എല്‍സീറ്റ(വെനറീനി കോണ്‍വെന്റ് ഒഡിഷ), മേഴ്‌സി, ത്രേസ്യാമ്മ. മരുമക്കള്‍: മാത്യു കൊല്ലംകുന്നേല്‍(അങ്ങാടിക്കടവ്), ഏലിക്കുട്ടി തുരുത്തേല്‍(വാണിയപ്പാറ), മേരി മാവുന്നികുന്നേല്‍(എടൂര്‍), ജില്‍സി മാങ്കുടിയില്‍(മൂവാറ്റുപുഴ), മോളി കിഴക്കേല്‍(കീഴ്പ്പള്ളി). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് കീഴ്പ്പള്ളി വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍.
എം.വി.രാധാകൃഷ്ണന്‍
കണ്ണപുരം: ചുണ്ട കുറുവക്കാവിന് സമീപം പരേതനായ പദ്മനാഭ വാര്യരുടെയും കാര്‍ത്ത്യായനി വാരസ്യാരുടെയും മകന്‍ എം.വി.രാധാകൃഷ്ണന്‍(57) അന്തരിച്ചു. ഓട്ടിസ് കമ്പനിയില്‍ മുന്‍ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയിരുന്നു. ഭാര്യ: വനജ(കുന്നരു). മക്കള്‍: ശ്രീനാഥ്, ശ്രീരാജ്(ഇരുവരും മുംബൈ). സഹോദരങ്ങള്‍: പരേതനായ എം.വി.ഗോപാലകൃഷ്ണ വാര്യര്‍, എം.വി.സുലോചന(തൃച്ചംബരം), എം.വി.നാരായണന്‍ മാസ്റ്റര്‍(പ്രിന്‍സിപ്പല്‍, ഭാരതീയ വിദ്യാഭവന്‍, തളിപ്പറമ്പ്), എം.വി.പദ്മനാഭന്‍(ബി.എസ്.എന്‍.എല്‍. മുംബൈ), എം.വി.പദ്മിനി. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തില്‍.
കണ്ണന്‍ നമ്പ്യാര്‍
ചുഴലി: ഏച്ചിക്കുന്നിലെ സി.കെ.കണ്ണന്‍ നമ്പ്യാര്‍(75) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: പദ്മനാഭന്‍, രുക്മിണി, സരസ്വതി, പ്രദീപന്‍(അധ്യാപകന്‍ മലപ്പുറം), രാജിവന്‍(കരസേന), പദ്മജ(അധ്യാപിക ഇടച്ചേരി എല്‍.പി. സ്‌കൂള്‍). മരുമക്കള്‍: സത്യഭാമ, കുഞ്ഞിരാമന്‍, രവീന്ദ്രന്‍, പ്രവീണ്‍, സൗമ്യ, അനുശ്രീ. സഹോദരങ്ങള്‍: പരേതരായ നരായണന്‍, കുഞ്ഞിരാമന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
അരവിന്ദാക്ഷന്‍
നരിക്കോട്: നീലത്തൊടിയിലെ വി.അരവിന്ദാക്ഷന്‍ (56) അന്തരിച്ചു. ഭാര്യ: പി.എം.റീത്ത. മക്കള്‍: റിവിന, റിജിന. മരുമക്കള്‍: സുനീഷ് (കൂടാളി), രാജേഷ് (ചട്ടുകപ്പാറ). ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ഉളിക്കല്‍: കോളിത്തട്ട് മട്ടിണിയിലെ പരേതനായ കട്ടത്തറ കേശവന്റെ ഭാര്യ ഭാനുമതി(85)യെ വീട്ടുകിണറ്റില്‍ വിണ് മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മക്കള്‍: വാസു, പരേതനായ ശശി, കൃഷ്ണന്‍കുട്ടി, ചെല്ലമ്മ, തങ്കമ്മ. മരുമക്കള്‍: ലീല, ഇന്ദിര, വത്സ, വേലായുധന്‍, പരേതനായ പുരുഷോത്തമന്‍.
നാണി
തലശ്ശേരി: വയലളം കുനിയില്‍ പൂവാടനില്‍ പരേതനായ പുരയില്‍ ഗോപാലന്റെ ഭാര്യ നാണി (70) അന്തരിച്ചു. മക്കള്‍: വസന്ത, പ്രീത, സുധീര്‍. മരുമക്കള്‍: ശ്രീധരന്‍, സുരേന്ദ്രന്‍, സിന്ധു.
നാരായണന്‍ നമ്പ്യാര്‍
മാലൂര്‍: തില്ലങ്കേരിയിലെ പന്നിയോടന്‍ വീട്ടില്‍ മാവില നാരായണന്‍ നമ്പ്യാര്‍ (67) അന്തരിച്ചു. പന്നിയോടന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും മാവില കല്യാണിയമ്മയുടെയും മകനാണ്. മാലൂര്‍ കാഞ്ഞിലേരി കുണ്ടിലേരിയിലെ തിരുത്തില്‍ വീട്ടില്‍ കോയിത്തി നളിനിയാണ് ഭാര്യ. മക്കള്‍: നിഷ (കാടാച്ചിറ), മോഹനന്‍ (കുണ്ടിലേരി), ശ്രീജ (ചേലോറ). മരുമക്കള്‍: രാജീവന്‍ (കാടാച്ചിറ), ഷാജി (ചേലോറ). സഹോദരങ്ങള്‍: പാര്‍വതി, പത്മിനി, ശ്യാമള, ബാബു (എല്ലാവരും തില്ലങ്കേരി), രവി (കിളിയങ്ങാട്), പ്രകാശന്‍ (മയ്യില്‍). ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തില്ലങ്കേരി പുള്ളിപ്പൊയില്‍ പന്നിയോടന്‍ വീട്ടില്‍.
ഗൃഹനാഥന്‍ കിണറ്റില്‍വീണ് മരിച്ചനിലയില്‍
മട്ടന്നൂര്‍: പെരിഞ്ചേരി മുണ്ടോറപ്പൊയിലില്‍ ദേവരാഗത്തില്‍ നാരായണന്‍ നമ്പ്യാര്‍ (63) കിണറ്റില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: ഓമന. മക്കള്‍: രതീഷ്, സുരേഷ്, രാജേഷ്. മരുമക്കള്‍: പ്രജിഷ (പായം), സനില (കീഴൂര്‍).
മാത്യു
ചുങ്കക്കുന്ന്: പൂന്തുരുത്തിയില്‍ പി.സി.മാത്യു(68) അന്തരിച്ചു. ഭാര്യ: ഫിലോമിന. മക്കള്‍: ജൂലി, ജൂബി, സിസ്റ്റര്‍ എത്സ, ജോജോ. മരുമക്കള്‍: ബേബി, ടിജോ. ശവസംസ്‌കാരം ചൊവ്വാഴ്ച 2.30ന് ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.
കുഞ്ഞ്
ചുങ്കക്കുന്ന്: ഒറ്റപ്ലാവിലെ കണ്ണംകുളത്ത് കെ.സി.കുഞ്ഞ്(അലക്‌സാണ്ടര്‍-73) അന്തരിച്ചു. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കള്‍: സോണിയ, അരുണ്‍. മരുമകന്‍: സജി. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ഒറ്റപ്ലാവ് വിശുദ്ധ അല്‍ഫോണ്‍സാ പള്ളി സെമിത്തേരിയില്‍.
യൂസഫ് ഹാജി
ഏര്യം: കുപ്പേരി പള്ളിക്ക് സമീപത്തെ ആറുമ്മാരകത്ത് യൂസഫ് ഹാജി(85) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: മജീദ്, ജബാര്‍, ഹംസ, റുഖിയ, ഇബ്രാഹിം(മസ്‌കറ്റ്), സുബൈദ, നസീമ. മരുമക്കള്‍: അഫ്‌സത്ത്, ഫാത്തിമ, ആമിന, അബൂട്ടി, നസീമ, നാസര്‍.
ശാരദ
മുഴപ്പാല: പുതുകുടിച്ചാലിലെ പരേതനായ കൈതപ്രത്ത് മടപ്പുരയ്ക്കല്‍ ലക്ഷ്മണന്റെ ഭാര്യ ടി.ശാരദ(63) അന്തരിച്ചു. മക്കള്‍: രമ, ധനഞ്ജയന്‍, സദാനന്ദന്‍(അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്), പരേതരായ ചന്ദ്രമതി, പ്രദീപന്‍. മരുമക്കള്‍: സുരേന്ദ്രന്‍(അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്), ഉഷ, ലത, പ്രീതി.
സൗദി അറേബ്യയില്‍ അന്തരിച്ചു
കീഴറ: എഴുങ്ങല്‍ വെള്ളച്ചിക്കണ്ടി മുഹമ്മദ് (46) സൗദി അറേബ്യയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: സൈബുന്നീസ. മക്കള്‍: സുംറത്ത്, നുസ്രത്ത്, സാലിഹത്ത്(മൂവരും വിദ്യാര്‍ഥികള്‍).
മിനിലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
മട്ടന്നൂര്‍: മിനിലോറി ബൈക്കിലിടിച്ച് മട്ടന്നൂര്‍ പരിയാരത്തെ ദാറുല്‍ സല്‍വയില്‍ റാഷിദ്(24) മരിച്ചു. തിങ്കളാഴ്ച രാവിലെ പരിയാരത്തെ വീട്ടില്‍നിന്ന് കണ്ണൂരിലേക്ക് പോവുമ്പോഴാണ് അപകടം.
കുടുക്കിമൊട്ട സി.ആര്‍. കമ്പനിക്ക് സമീപത്തുണ്ടായ അപകടത്തില്‍ തെറിച്ചുവീണ റാഷിദ് തല്‍ക്ഷണം മരിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും പലഹാരമുണ്ടാക്കി വിതരണം ചെയ്യുന്ന റാഷിദ് പരിയാരത്തെ ഈസ-സുബൈദ ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങള്‍: ഷമീര്‍, റാഫി, ജാബിര്‍, അസ്‌കര്‍.
കുഞ്ഞിക്കണ്ണന്‍
ശ്രീകണ്ഠപുരം: പരിപ്പായിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോതിയോടത്ത് കുഞ്ഞിക്കണ്ണന്‍(65) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: കനകരാജന്‍, രവീന്ദ്രന്‍(ഗള്‍ഫ്), രജനി. മരുമക്കള്‍: ധന്യ, നിഷ, ബാബു, രാജന്‍.
കുഞ്ഞിരാമന്‍
പെരളശ്ശേരി: വടക്കുമ്പാട് ഇല്ലത്ത് കുന്നുമ്പ്രം കെ.കുഞ്ഞിരാമന്‍(84) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: പവിത്രന്‍, മനോഹരന്‍, മണികണ്ഠന്‍, വിജയന്‍(സി.പി.എം വടക്കുമ്പാട് എ-ബ്രാഞ്ച് മെമ്പര്‍), സുധാകരന്‍, പ്രിയ, പ്രസന്ന, പ്രജിന. മരുമക്കള്‍: രതീശന്‍, സജീവന്‍, ലത, ഷൈലജ, ഗീത, കാര്‍ത്ത്യായനി, ജ്യോതി.
സോമന്‍
കുറ്റിക്കോല്‍: പുതിയപറമ്പിലെ സോമന്‍(59) അന്തരിച്ചു. ഭാര്യമാര്‍: സരോജിനി, പരേതയായ ശാന്ത. മക്കള്‍: റജി, പ്രദീപ്.മരുമക്കള്‍: പ്രഭ, ധന്യ. സഹോദരങ്ങള്‍: തങ്കപ്പന്‍, ചെല്ലമ്മ, രാജമ്മ, അമ്മിണി, സാവിത്രി, തങ്കമ്മ, പെണ്ണമ്മ, പരേതരായ വാസു, വിജയന്‍.
മാധവി അമ്മ
പനങ്കാവ്: പരേതനായ കെ.വി.ചന്തുനായരുടെ ഭാര്യ ടി.പി.മാധവി അമ്മ(86) അന്തരിച്ചു. മക്കള്‍: ദിനേശന്‍, നന്ദിനി, വിമലകുമാരി, ഗീത, ഇന്ദിര, പരേതരായ രവീന്ദ്രന്‍ (ആവഡി), ഗംഗാധരന്‍. മരുമക്കള്‍: കെ.പി.പി.നായര്‍(റിട്ട. എയര്‍ഫോഴ്‌സ്), ഇ.ബാലകൃഷ്ണന്‍(റിട്ട. ഹെഡ്മാസ്റ്റര്‍), കെ.കെ.രാഘവന്‍(എച്ച്.എം.ടി), കാഞ്ചന, ശ്രീജ, പരേതനായ കെ.രാജന്‍(പുതിയതെരു). സഹോദരങ്ങള്‍: ടി.പി.ിഗോവിന്ദന്‍(റിട്ട. റെയില്‍വെ ഗാര്‍ഡ്), ടി.പി.രാഘവന്‍, ടി.പി.കരുണാകരന്‍(ഇരുവരും ഡല്‍ഹി), പരേതരായ ടി.പി.ബാലകൃഷ്ണന്‍(എടക്കാട്), ടി.പി.മാധവന്‍(പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), ടി.പി.ലക്ഷ്മി(പുതിയതെരു). ശവസംസ്‌കാരം ചൊവ്വാഴ്ച 11ന് പയ്യാമ്പലത്ത്.
ബാലകൃഷ്ണന്‍ നായര്‍
നടുവില്‍: നടുവില്‍ പടിഞ്ഞാറെ കവലയിലെ ശ്രീവിലാസത്തില്‍ ബാലകൃഷ്ണന്‍ നായര്‍(87) അന്തരിച്ചു. ആദ്യകാല വസ്ത്രവ്യാപാരിയാണ്. അയ്യപ്പ ഗുരുസ്വാമിയായ ഇദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യന്മാരുണ്ട്. ഭാര്യ: ഗൗരി. മക്കള്‍: ഓമന, വേണുഗോപാലന്‍, രാധാകൃഷ്ണന്‍, പ്രകാശന്‍. മരുമക്കള്‍: ചന്ദ്രന്‍(ബാലപുരം), വനജ, ബിന്ദു(വെള്ളാട്), സിന്ധു(ആനക്കുഴി). സഹോദരി: ചെല്ലമ്മ. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് സമുദായ ശ്മശാനത്തില്‍.
മുഹമ്മദ് നിഹാദ്
ഇരിക്കൂര്‍: ആയിപ്പുഴ പുളിക്കാക്കുന്ന് ജുമാമസ്ജിദിന് സമീപത്തെ കരിയില വളപ്പില്‍ കെ.വി.അബ്ദുള്‍ റസ്സാഖിന്റെയും വി.വി.ജുവൈരിയ്യയുടെയും മകന്‍ പി.വി.മുഹമ്മദ് നിഹാദ്(8) അന്തരിച്ചു. പട്ടാന്നൂര്‍ യു.പി.സ്‌കൂള്‍ 2-ാംതരം വിദ്യാര്‍ഥിയാണ്. സഹോദരന്‍: മുഹമ്മദ് ജുവാദ്.
ആയിശുമ്മ
ഇരിക്കൂര്‍: ആയിപ്പുഴ കുഞ്ഞിപ്പള്ളിക്ക് സമീപത്തെ വളപ്പിലകത്ത് വീട്ടില്‍ വി. ആയിശുമ്മ(90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുതിയപുരയില്‍ അന്ത്രു മുസ്‌ലിയാര്‍. മക്കള്‍: സൈനബ, മറിയം, പരേതനായ വി.എം.ആയിപ്പുഴ. മരുമക്കള്‍: എന്‍.പി.മഹമൂദ്, കെ.പി.സുഹ്‌ന, പരേതനായ പി.എം.മൂസ്സാന്‍. സഹോദരങ്ങള്‍: വി.സി.മേമി, കുഞ്ഞാമിന, പരേതരായ ഡോ.ഉസ്സന്‍കുട്ടി, അഹമ്മദ്കുട്ടി, അബൂബക്കര്‍. ബിയ്യാത്തു, നഫീസ.
ഹനീഫ
ഇരിട്ടി?ആറളം പൂതക്കുണ്ടിലെ പി.എം.ഹനീഫ (40) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: ഫാസില, ഫാസില്‍.
ഗോവിന്ദന്‍ നായര്‍
കൂത്തുപറമ്പ്:മാങ്ങാട്ടിടം കോയിലോട്ടെ ബാലംകുളത്തില്‍ ആര്‍.ഗോവിന്ദന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: രാഗിണി, രാജേഷ് (ഗള്‍ഫ്), രഞ്ജിത്ത്, വത്സരാജന്‍. മരുമക്കള്‍: രാജന്‍, ഗ്രീഷ്മ, ഷബിന. സഹോദരങ്ങള്‍: നാരായണന്‍, പദ്മനാഭന്‍ (വ്യാപാരി), കേളപ്പന്‍.
ദിനേന്ദ്രന്‍
കണ്ണൂര്‍:പാറക്കണ്ടിയിലെ പരേതരായ ക്യാപ്റ്റന്‍ വി.മാധവന്റെയും മഠത്തില്‍ കൗസല്യയുടെയും മകന്‍ ദിനേന്ദ്രന്‍ (60) അന്തരിച്ചു.
സുരേന്ദ്രന്‍
അഞ്ചരക്കണ്ടി:വണ്ടിക്കാരന്‍ പീടികയില്‍ കാമേത്ത് കണിയാങ്കണ്ടി ഹൗസില്‍ പരേതനായ എടവന കുമാരന്റെ മകന്‍ സുരേന്ദ്രന്‍ (58) അന്തരിച്ചു. അമ്മ: പാര്‍വതി. മക്കള്‍: സിഗ്‌ന, സില്‍ന, അഖില്‍, അമിത്ത്, അമല്‍. മരുമക്കള്‍: രമേശന്‍, ഗോപിനാഥ്, സഹോദരങ്ങള്‍: സാരഞ്ജിനി, സുധാകരന്‍, സുമാലിനി, രാജീവന്‍, സജീവന്‍, ശ്രീജ, ശ്രീജിത്ത്.
ജാനകിയമ്മ
ശ്രീകണ്ഠപുരം:പരിപ്പായിയിലെ പരേതനായ കഴകപ്പുരയില്‍ ചാത്തുനായരുടെ ഭാര്യ കോമത്ത് വളപ്പില്‍ ജാനകിയമ്മ (80) അന്തരിച്ചു. മക്കള്‍: നാരായണന്‍ (ഫെഡറല്‍ ബാങ്ക്, ശ്രീകണ്ഠപുരം), തങ്കമണി (കുറുമാത്തൂര്‍) രമണി, ജയന്തി, പരേതയായ പത്മിനി. മരുമക്കള്‍: പുഷ്പ (അതിയിടം), കുഞ്ഞിക്കണ്ണന്‍ (അഴീക്കോട്), കുഞ്ഞിരാമന്‍ (പെരുമാച്ചേരി), പരേതനായ ഗംഗാധരന്‍, കൃഷ്ണന്‍.
അന്നമ്മ ജോസഫ്
ചെറുപുഴ?തിരുമേനി മുതുവത്തെ കണിയാംപറമ്പില്‍ അന്നമ്മ ജോസഫ് (80)അന്തരിച്ചു. മക്കള്‍: സിസ്റ്റര്‍ ആലീസ് (ക്ലൂണി കോണ്‍വെന്റ് ചങ്ങനാശ്ശേരി), സ്‌കറിയാച്ചന്‍ (മുതുവം), സിസ്റ്റര്‍ ആഗ്‌നല (ഉര്‍സുലൈന്‍ കോണ്‍വെന്റ് - ഉത്തര്‍പ്രദേശ്), ആനിയമ്മ (അരീക്കമല), ജോസ് (ആലക്കോട്), പരേതയായ തങ്കമ്മ, മരുമക്കള്‍: കുട്ടിയമ്മ പൊട്ടനാനിയില്‍ (കുടിയാന്മല), കുര്യന്‍ (മണിമല), ലില്ലി (പുതുപ്പറമ്പില്‍). ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുമേനി സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.
ഫിലിപ്പ്
പയ്യാവൂര്‍:മുത്താറിക്കുളത്തെ അരയന്താനത്ത് ഫിലിപ്പ് (57) അന്തരിച്ചു. ഭാര്യ: എത്സി. വയലില്‍ കുടുംബാംഗം. മക്കള്‍: നിഥിന്‍ (യു.കെ), ജോബിന്‍ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: ജോര്‍ജ്, ചാക്കോ, ജോണ്‍, ബേബി, ഏലിയാമ്മ, മേരി. ശവസംസ്‌കാരം ബുധനാഴ്ച പത്തിന് പയ്യാവൂര്‍ ടൗണ്‍ സെന്റ്ആന്‍സ് പള്ളിയില്‍
ആത്തിക്ക
ചപ്പാരപ്പടവ്:മംഗര ബദരിയ്യാനഗറിലെ മണ്ണന്‍ ആത്തിക്ക (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹംസ, മക്കള്‍: മൊയ്തീന്‍ഹാജി, അബൂബക്കര്‍, ഇബ്രാഹിം, അസൈനാര്‍, ഫാത്തിമ.
രാജലക്ഷ്മിയമ്മ
തലശ്ശേരി: റിട്ട. സുബേദാര്‍ മേജര്‍ പരേതനായ ചെരിച്ചല്‍ എ.വി.ബാലന്‍ നായരുടെ ഭാര്യ തിരുവങ്ങാട് ചെല്ലട്ടന്‍ വീട്ടില്‍ കെ.രാജലക്ഷ്മിയമ്മ (81) അന്തരിച്ചു. മക്കള്‍: സി.വി.ബാലഗോപാലന്‍, ഇന്ദിര, രമ, ദേവദാസ് ഗുരുക്കള്‍. മരുമക്കള്‍: എന്‍.പി.സീത (അധ്യാപിക ബി.ഇ.എം.പി.സ്‌കൂള്‍ തലശ്ശേരി), രാമകൃഷ്ണന്‍ (റിട്ട. എന്‍ജിനീയര്‍), ശങ്കരനാരായണന്‍ (മാനേജര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കാഞ്ഞങ്ങാട്), ഗോപികറാണി (അധ്യാപിക ശ്രീനാരായണ ഹൈസ്‌കൂള്‍ പള്ളൂര്‍)
സുധാകരന്‍
മേലൂര്‍:കള്ളുഷാപ്പിനു സമീപം ചിറമ്മല്‍ വീട്ടില്‍ പരേതനായ കുന്നോന്‍ അനന്തന്റെയും ശാരദയുടെയും മകന്‍ ടി.സുധാകരന്‍ (46) അന്തരിച്ചു. ഭാര്യ: ഉജല. മക്കള്‍: അഭിനയ, അമയ. സഹോദരങ്ങള്‍: സുജാത, സുനില്‍, സുധീര്‍.
കുങ്കന്‍
കോളയാട്:ചെമ്പുക്കാവ് എനിയാടന്‍ വീട്ടില്‍ എ.കുങ്കന്‍ (75) അന്തരിച്ചു. ഭാര്യ: കുമ്പ. മക്കള്‍: ബാബു, തമ്പി, വിജയകുമാരി, രാജേന്ദ്രന്‍.
പത്മകുമാരി
മാലൂര്‍:താളിക്കാട് ശ്രീപത്മത്തില്‍ മാവില പത്മകുമാരി (50) അന്തരിച്ചു. ഓലായിക്കരയിലെ പരേതനായ പി.കെ.രാഘവന്‍ മാസ്റ്റരുടെയും മാവില മാധവിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കല്യാടന്‍ പ്രഭാകരന്‍ നമ്പ്യാര്‍ (താളിക്കാട്). മക്കള്‍: ലത, സ്മിത, ലസിത. മരുമക്കള്‍: പി.കെ.വിനോദന്‍ (ഗള്‍ഫ്), നിഷാജ് (ഗള്‍ഫ്) ശ്രീജിത്ത് (ഗള്‍ഫ്), സഹോദരങ്ങള്‍: മാവില ഭാര്‍ഗവി (കാര), ജയലക്ഷ്മി (ഓലായിക്കര), രത്‌ന (ഓലായിക്കര) പരേതയായ കാര്‍ത്തിക.