നുറുമ്പ്
പാനൂര്‍: കൂറ്റേരി കെ.സി.മുക്കിലെ കിഴക്കയില്‍ നുറുമ്പ് (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: ജാനു, നാണു, നാരായണി, ശാന്ത, അനന്തന്‍, ലീല, ഇന്ദിര, സരോജിനി, പരേതയായ ദേവൂട്ടി. മരുമക്കള്‍: കുമാരന്‍ (വള്ള്യായി), കൃഷ്ണന്‍, ബാലന്‍, കൃഷ്ണന്‍ (പന്ന്യന്നൂര്‍), കുമാരന്‍, സരോജിനി, ശൈലജ.
 
നാരായണന്‍ നമ്പ്യാര്‍
നാറാത്ത്: പുളിയുള്ള വളപ്പില്‍ എക്കാല നാരായണന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. ഭാര്യ: കെ.പി.അമ്മിണിയമ്മ. മകന്‍: കെ.പി.രാധാകൃഷ്ണന്‍. മരുമകള്‍: ലളിത. സഹോദരങ്ങള്‍: ചിണ്ടന്‍കുട്ടി, മാധവി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കണ്ണാടിപ്പറമ്പ് സമുദായ ശ്മശാനത്തില്‍.
 
ഗോപാലന്‍ മാസ്റ്റര്‍
പൂക്കോം:പൂക്കോം മുസ്‌ലിം എല്‍.പി. സ്‌കൂള്‍ റിട്ട. അധ്യാപകന്‍ കല്ല്‌കൊത്ത്കണ്ടി ഗോപാലന്‍ മാസ്റ്റര്‍ (93) അന്തരിച്ചു. ഭാര്യ: ചൊക്ലിയിലെ കക്കോട്ട് കൗസല്യ. മക്കള്‍: ജഗദീശന്‍ (ചെന്നൈ), ഹേമലത, ജയപ്രഭന്‍, സത്യനാഥന്‍ (സി.പി.ഐ. പൂക്കോം ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: പ്രേമരാജന്‍ (മുംബൈ), ശാന്തി (ചെന്നൈ), ശ്രീകല (പള്ളൂര്‍).
 
ജയമണി
കണ്ണൂര്‍:മേലെചൊവ്വയിലെ 'ക്ലിഫ് കോട്ടേജി'ല്‍ ജ്യോത്സ്യര്‍ സി.പി.ജയമണി (62) അന്തരിച്ചു. പരേതരായ പി.കെ.സുകുമാരന്റെയും സി.എം.കൗസല്യയുടെയും മകനാണ്. സഹോദരങ്ങള്‍: രാജാമണി, വിനോദ്മണി, നീനാമണി, മംഗളേഷ്മണി (കേരള കൗമുദി, കണ്ണൂര്‍). ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.
 
നാരായണന്‍
ചാവശ്ശേരി:വട്ടക്കയത്തെ സി.നാരായണന്‍ (56) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: ഷിജിന, ജീന, ലിജി. മരുമക്കള്‍: രാധാകൃഷ്ണന്‍, പ്രജിത്ത്.
 

ശാന്തകുമാരി
കതിരൂര്‍: കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമിപം ചൈതന്യയില കെ.ശാന്തകുമാരി (75) അന്തരിച്ചു. കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ കുമാരന്‍ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്). മക്കള്‍: ബീന (സീനിയര്‍ സൂപ്രണ്ട് കണ്ണൂര്‍ പോളിടെക്‌നിക്), പ്രീത (അധ്യാപിക ഓണിയന്‍ ഹൈസ്‌കൂള്‍, കോടിയേരി). മരുമക്കള്‍: മോഹനന്‍, കെ.രമേശന്‍. സഹോദരങ്ങള്‍: സൗമിനി, ജയരാജന്‍, പ്രമീള (മുംബൈ), പരേതനായ ലക്ഷ്മണന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍.
 
മൈക്കിള്‍ മാപ്പലകയില്‍
വിമലശ്ശേരി: മാപ്പലകയില്‍ ഹൗസില്‍ മൈക്കിള്‍ മാപ്പലകയില്‍ (കുട്ടിച്ചേട്ടന്‍- 93) അന്തരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകനാണ്. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: ജോയി, മോളി, കുഞ്ഞപ്പച്ചന്‍, സാബു, മിനി. മരുമക്കള്‍: മേരി തുണ്ടത്തില്‍ (പെരുമ്പടവ്), ബേബി പെരിയിലംകാട്ടില്‍ (പൊട്ടന്‍പ്ലാവ്), എത്സി തൂണിയമ്പ്ര (കുട്ടാപറമ്പ്), ഷേര്‍ലി കൊല്ലമ്പറമ്പില്‍ (പൊന്‍മല), ജോണി മൂലംതുരുത്തി (എടക്കോം). ശവസംസ്‌കാരം ചൊവ്വാഴ്ച നാലിന് വിമലശ്ശേരി സെന്റ്‌മേരീസ് ചര്‍ച്ചില്‍.
 

ബാലകൃഷ്ണവാര്യര്‍
മട്ടന്നൂര്‍: കല്ലൂരിലെ വടക്കേമഠത്തില്‍ ബാലകൃഷ്ണവാര്യര്‍ (73) അന്തരിച്ചു. മട്ടന്നൂരിലെ എം.എം. ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉടമ, കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രസമിതി മുന്‍ സെക്രട്ടറി, വാര്യര്‍ സമാജം മട്ടന്നൂര്‍ യൂനിറ്റ് മുന്‍ വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പ്രമീള, മക്കള്‍: ബിന്ദു, രേഖ, സ്മിത. മരുമക്കള്‍ ; ഉണ്ണികൃഷ്ണന്‍, ഹരിദാസന്‍, സതീശന്‍
 

രാജഗോപാലന്‍
തലശ്ശേരി: കൊടുവള്ളി തീവണ്ടിപ്പാലത്തിന് സമീപം 'സുരേഷ് നിവാസി'ല്‍ സി.പി. രാജഗോപാലന്‍ (71) അന്തരിച്ചു. ഭാര്യ: വിജയി. മകള്‍: സുരഭി. മരുമകന്‍: പ്രീത്‌രാജ് (ബിസിനസ്, ബാംഗ്ലൂര്‍). സഹോദരങ്ങള്‍: ഭരതന്‍, പരേതനായ വിജയന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച പകല്‍ 11ന് ലോട്ടസ് ടാക്കീസ് പരിസരത്തെ ശ്മശാനത്തില്‍.
 
പ്രേമലത
തോട്ടട: പരേതയായ നെല്ലേരി ജാനകിയുടെ മകള്‍ പ്രേമലത (70) അന്തരിച്ചു. സഹോദരങ്ങള്‍: നെല്ലേരി ശിവദാസന്‍, നെല്ലേരി രാജമ്മ, നെല്ലേരി സുമിത്ര. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
 
മുരളി
കിഴക്കേ പാലയാട്: മുണ്ടയാട്ട് ഹൗസില്‍ പരേതനായ പൂവാടന്‍ ബാലന്റെ മകന്‍ മുരളി (38) അന്തരിച്ചു. അമ്മ: പരേതയായ ജാനകി. സഹോദരങ്ങള്‍: മധുപൂവാടന്‍, ശ്രീലത, പരേതനായ മഹേഷ്.
 
പ്രേംജിത്ത്ഭാസ്‌കര്‍
പന്നേന്‍പാറ: പാറയില്‍ വീട്ടില്‍ പരേതനായ മഠത്തില്‍ ഭാസ്‌കരന്റെ മകന്‍ പ്രേംജിത്ത് ഭാസ്‌കര്‍ (53) സൗദിയില്‍ അന്തരിച്ചു. അമ്മ: പത്മാവതി. ഭാര്യ: ജലജ പ്രേംജിത്ത്. മകന്‍: വൈശാഖ് പ്രേംജിത്ത്. സഹോദരങ്ങള്‍: രൂപ്ജിത്ത് ഭാസ്‌കര്‍, രഞ്ജിത്ത് ഭാസ്‌കര്‍, റീന ദിനേശ്, റീഷ സുനില്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 4.30ന് പയ്യാമ്പലത്ത്.
 
രാമചന്ദ്രന്‍ നായര്‍
പള്ളിക്കുന്ന്: കൊക്കേന്‍പാറയിലെ ടി.രാമചന്ദ്രന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ ചെനപ്പുറത്ത് കുഞ്ഞിവീട്ടില്‍ നളിനി. മക്കള്‍: വിനയകുമാര്‍ (ദുബായ്), സുനില്‍കുമാര്‍ (വെസ്റ്റേണ്‍ ഇന്ത്യ, പ്ലൈവുഡ്), ജ്യോതി (അധ്യാപിക, മടക്കര യു.പി. സ്‌കൂള്‍). മരുമക്കള്‍: അനിത, സുനിത, സുരേഷ്. ശവസംസ്‌കാരം ചൊവ്വാഴ്ച 12ന് പയ്യാമ്പലത്ത്.
 
ജോര്‍ജ്
കച്ചേരിക്കടവ്: മുടിക്കയത്തെ കുറുപ്പംപറമ്പില്‍ ജോര്‍ജ് (കൊച്ചേട്ടന്‍- 87) അന്തരിച്ചു. ഭാര്യ: പരേതയായ നെടുംപുറത്ത് ഏലിക്കുട്ടി. മക്കള്‍: ബേബി, ജെയ്‌സി, വിത്സണ്‍, ജാന്‍സി. മരുമക്കള്‍: ജെമ്മ ഉറുമ്പില്‍, ജോര്‍ജ് കൊടിയംകുന്നേല്‍, മിസ്സി മുതുപാറകുന്നേല്‍, ജെയ് കുഴിമണ്ണില്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 3.30ന് കച്ചേരിക്കടവ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
 
ലീല
എടച്ചൊവ്വ: പരേതനായ കൊളപ്പാല്‍ പുരുഷോത്തമന്റെ ഭാര്യ കോരമ്പേത്ത് ലീല (84) അന്തരിച്ചു. മക്കള്‍: ജയദേവന്‍, ജയാമ്മ, ജയശ്രീ. മരുമക്കള്‍: ശിവദാസന്‍, ബാലകൃഷ്ണന്‍, ശോഭ. സഹോദരങ്ങള്‍: സതീദേവി, പദ്മ, പ്രഭാകരന്‍, പരേതരായ രാമചന്ദ്രന്‍, പുഷ്പ ബാലകൃഷ്ണന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
 

അനിത
വേശാല:വേശാലയിലെ സി.അനിത (42) അന്തരിച്ചു. സി.പി.കണ്ണന്റെയും സി.യശോദയുടെയും മകളാണ്. ഭര്‍ത്താവ്: സി.പി.ബാലകൃഷ്ണന്‍. മക്കള്‍: അനിഷ, ആദര്‍ശ്. സഹോദരങ്ങള്‍: നാരായണന്‍ സി., സുമിത്ര സി., പ്രീത സി., ശോഭ സി.
 
പി.സി.ലക്ഷ്മണന്‍
അഴീക്കോട്:ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ വന്‍കുളത്ത്‌വയല്‍ അക്ലിയത്ത് എല്‍.പി. സ്‌കൂളിന് സമീപം ഓലയില്‍ വീട്ടില്‍ പി.സി.ലക്ഷ്മണന്‍ (94) അന്തരിച്ചു. പാപ്പിനിശ്ശേരി ആറോണ്‍ സമരത്തില്‍ പങ്കെടുത്ത് മര്‍ദനത്തിനിരയായിട്ടുണ്ട്. ഭാര്യ: പരേതയായ ഓലയില്‍ നാരായണി. മക്കള്‍: അശോകന്‍ (കെല്‍ട്രോണ്‍ റിട്ട. ഡ്രൈവര്‍), തുളസി (റിട്ട. അധ്യാപിക), ഗിരിജ, രാജന്‍, പ്രദീപന്‍, ബാബു, അജിത്ത്. മരുമക്കള്‍: രാധ, ജോസഫ് (റിട്ട. അധ്യാപകന്‍), കുഞ്ഞിരാമന്‍, അനിത, സുശീല, ശൈലജ, ലസിത.
 
തങ്കമ്മ
തേര്‍ത്തല്ലി:ചെറുപാറയിലെ കുറുക്കുവഴിക്കല്‍ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (72) അന്തരിച്ചു. മക്കള്‍: ലീലാമണി, വിജയന്‍, പുരുഷോത്തമന്‍, പുഷ്പവല്ലി, മധുസൂദനന്‍, ഷൈലജ. മരുമക്കള്‍: സുധ, സുധാമണി, രമണി, ജോപി, പരേതനായ രാധാകൃഷ്ണന്‍.
 
ബിനു
ആലക്കോട്:കട്ടയാലിലെ നടക്കല്‍ വളപ്പില്‍ ബിനു (40) അന്തരിച്ചു. കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ലത. മക്കള്‍: അനുരാഗ്, ആതിര.
 
അമ്മാളു അമ്മ
വാരം:അഴീക്കോടന്‍ വലിയവീട്ടില്‍ പദ്മനാഭന്‍ നമ്പ്യാരുടെ ഭാര്യ ഒതയോത്ത്‌വീട്ടില്‍ അമ്മാളു അമ്മ (80) അന്തരിച്ചു. മക്കള്‍: ഒ.വി.ജനാര്‍ദനന്‍, സരസ്വതി. മരുമക്കള്‍: ടി.കെ.രവീന്ദ്രന്‍ നമ്പ്യാര്‍, കെ.വി.വിനോദിനി.
 
പൊക്കന്‍
മനേക്കര:പടിഞ്ഞാറെ മനേക്കരയില്‍ താഴെ കോറോത്ത് പൊക്കന്‍ (85) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ജയപ്രകാശ് (ബിസിനസ്, ഗുജറാത്ത്), രാമചന്ദ്രന്‍ (ഇലക്‌ട്രോണിക് ഷോപ്പ്, പാറക്കടവ്), പ്രമോദ് (കരസേന), അനില്‍കുമാര്‍ (ഗള്‍ഫ്). മരുമക്കള്‍: പുഷ്പ, ഷീന, സനില, ജിത.
 
അമ്മുഅമ്മ
ചൊക്ലി:കവിയൂര്‍ പവിത്രത്തില്‍ കാട്ടില്‍പുരയില്‍ അമ്മുഅമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോയിറ്റാണ്ടി താഴെക്കുനിയില്‍ അനന്തന്‍ നായര്‍. മകന്‍: കെ.കെ.ഭാസ്‌കരന്‍. മരുമകള്‍: ശാന്തകുമാരി. സഹോദരങ്ങള്‍: ലക്ഷ്മി, ബാവ, ബാലന്‍, വിജയന്‍.
 

എന്‍.പി.അബ്ദുള്ള
പയ്യന്നൂര്‍:മുത്തത്തിയിലെ എന്‍.പി.അബ്ദുള്ള (74) അന്തരിച്ചു. ഭാര്യ: പരേതയായ ആസ്യുമ്മ. മക്കള്‍: സൈനബ, ആയിഷ, കരീം, ജബാര്‍, സമീറ. മരുമക്കള്‍: ഷംസുദ്ദീന്‍, റസിയ, സമീറ, മുജീബ്, പരേതനായ മഹമ്മൂദ്.
 
നാരായണന്‍
പിലാത്തറ:ചെറുതാഴം കൊവ്വലിലെ കുതിരക്കാല്‍ നാരായണന്‍ (60) അന്തരിച്ചു. ഭാര്യ: പി.പി.പദ്മാവതി. മക്കള്‍: രേഖ, രൂപ, ഹരികൃഷ്ണന്‍. മരുമക്കള്‍: പ്രദീപന്‍, അമല്‍ (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞിക്കോരന്‍, ഗോവിന്ദന്‍, പരേതരായ കരുണാകരന്‍, കുഞ്ഞിരാമന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 12ന് സമുദായ ശ്മശാനത്തില്‍.
 
കാര്‍ത്യായനിയമ്മ
കണ്ണാടിപ്പറമ്പ്:പുല്ലൂപ്പിയിലെ അരോളിവീട്ടില്‍ കാര്‍ത്യായനിയമ്മ (82) അന്തരിച്ചു. മക്കള്‍: എ.വി.രമേശന്‍ കോമരം, എ.വി.സരസന്‍ (ഗള്‍ഫ്). മരുമക്കള്‍: പി.ഗീത, ജ്യോതി. സഹോദരങ്ങള്‍: എ.വി.കമലാക്ഷിയമ്മ, പദ്മാവതിയമ്മ, ശ്രീദേവിയമ്മ, നളിനിയമ്മ, രാജന്‍.
 
ജോസഫ്
പെരുമ്പടവ്:എടോളിയിലെ കുടിയേറ്റകര്‍ഷകന്‍ പുതുപറമ്പില്‍ ജോസഫ് (76) അന്തരിച്ചു. ചങ്ങനാശ്ശേരി കുറുമ്പനാടംസ്വദേശിയാണ്. ഭാര്യ: മറിയാമ്മ (വലിയകുളത്തില്‍ കുടുംബാംഗം). മക്കള്‍: മാത്യു, ഗ്രേസി, ബിജു (പാസ്റ്റര്‍, രാജസ്ഥാന്‍), ജോജോ (പാസ്റ്റര്‍, എറണാകുളം), ഷാജി. മരുമക്കള്‍: വത്സമ്മ, ഷാജി, ബിജി, എല്‍സി, ബിന്ദു. സഹോദരങ്ങള്‍: മേരി, ബേബി, ലൂസി, റോസമ്മ, പരേതയായ തെയ്യാമ്മ. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ബ്രദറന്‍ അസംബ്ലി സെമിത്തേരി കരിപ്പാല്‍.
 

കെ.ഉപേന്ദ്രന് ആദരാഞ്ജലി
കണ്ണൂര്‍: അന്തരിച്ച മുന്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഉപേന്ദ്രന് ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പത്തരയോടെ ഡി.സി.സി. ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി പയ്യാമ്പലത്ത് കൊണ്ടുപോയി സംസ്‌കരിച്ചു. നിരവധി നേതാക്കളും സംഘടനാ ഭാരവാഹികളും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഡി.സി.സി. പ്രസിഡന്റ് പി.കെ.വിജയരാഘവന്‍, എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ., സതീശന്‍ പാച്ചേനി, കെ.പി.നൂറുദ്ദീന്‍, എം.നാരായണന്‍കുട്ടി, എ.ഡി.മുസ്തഫ, വി.എ.നാരായണന്‍, കെ.സി. കടമ്പൂരാന്‍, സുമ ബാലകൃഷ്ണന്‍, സജ്ജീവ് മാറോളി, കെ.സുരേന്ദ്രന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു.
സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍, നഗരസഭാധ്യക്ഷ എം.സി.ശ്രീജ, വൈസ് ചെയര്‍മാന്‍ സി.സമീര്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വി.ജയരാജന്‍, ടി.എന്‍.ലക്ഷ്മണന്‍, വിനോദ് നാരായണന്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. മാതൃഭൂമിക്ക് വേണ്ടി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളിരാമചന്ദ്രന്‍ എന്നിവര്‍ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
 

ജോസഫ്
ഇരിട്ടി: തേര്‍മലയിലെ ആദ്യകാല കര്‍ഷകന്‍ കൊല്ലം കുന്നേല്‍ ജോസഫ് എന്ന കുഞ്ഞ് (80) അന്തരിച്ചു. ഭാര്യ: മറിയം, വെട്ടുകല്ലേല്‍ കുടുംബാംഗം. മക്കള്‍: ജോസ്, സിസ്റ്റര്‍ മേരി (ജര്‍മനി), സണ്ണി, തോമസ്, അന്നക്കുട്ടി, മാത്യു (പുണെ), ഫാ.അഗസ്റ്റ്യന്‍ (ജര്‍മനി), വിന്‍സെന്റ് (ബാംഗ്ലൂര്‍). മരുമക്കള്‍: ത്രേസ്യാമ്മ, ലൈസമ്മ, ഡോളി പൈസക്കരി, ബാബു പെരികിലാമലയില്‍, മേരി (ആസ്സാം), ധന്യ (ബാംഗ്ലൂര്‍). ശവസംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് തേര്‍മല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
 
കൃഷ്ണന്‍ നായര്‍
പാനൂര്‍: കൂറ്റേരിയിലെ വള്ളുപറമ്പത്ത് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: നാരായണി (റിട്ട.അധ്യാപിക). മക്കള്‍: ഇന്ദിര, ലത, ബിനോയ്. മരുമക്കള്‍: സുധാകരന്‍, രാമകൃഷ്ണന്‍, സിന്ധു.
 
കെ.പി.മാധവിയമ്മ
തളിപ്പറമ്പ്: ഞാറ്റുവയലിലെ കിഴക്കിനിപ്പുരയില്‍ മാധവിയമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ ആചാരി. മകള്‍: ജയലക്ഷ്മി. സഹോദരങ്ങള്‍: ലക്ഷ്മി, മീനാക്ഷി, കല്യാണി (തോട്ടട), പരേതനായ നാരായണന്‍ ആചാരി. സഞ്ചയനം ബുധനാഴ്ച.
 
വി.പി.അച്യുതന്‍ നമ്പ്യാര്‍
മുണ്ടയാട്: ഓര്‍മ നിവാസില്‍ വി.പി.അച്യുതന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. ഭാര്യ:ലക്ഷ്മി അമ്മ. മക്കള്‍: ജയരാജന്‍ (വിദ്യാടയേഴ്‌സ്, കണ്ണൂര്‍), രത്‌നാകരന്‍ (മാനേജര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്), ജനാര്‍ദ്ദനന്‍ (റഷ്യ). മരുമക്കള്‍: ഗീത, സഗുണ, മിനി. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍ (സത്യമംഗലം), പുരുഷോത്തമന്‍, ലക്ഷ്മിഅമ്മ, നന്ദിനിഅമ്മ, ഭാര്‍ഗവിഅമ്മ, പരേതരായ മാധവന്‍ നമ്പ്യാര്‍, ജാനകിഅമ്മ.
 
പ്രേമരാജന്‍
തളാപ്പ്: പരേതരായ കുഞ്ഞമ്പുവിന്റെയും രോഹിണിയുടെയും മകന്‍ ഒ.കെ.പ്രേമരാജന്‍ (63) അന്തരിച്ചു. ഭാര്യ:ചന്ദ്രമതി. മക്കള്‍: വന്ദന, ഷല്‍ന, ദീപ്ന. മരുമക്കള്‍: അനീഷ് (അബുദാബി), പ്രവീണ്‍ (കണ്ണൂര്‍, മാധവറാവുസിന്ധ്യ ആസ്​പത്രി), ധനേഷ് (അബുദാബി). സഹോദരങ്ങള്‍: പ്രേമവല്ലി, സുരേന്ദ്രന്‍, രമേശന്‍, രത്‌നാകരന്‍, രഞ്ജിത്ത്, സുജിത്ത്.