SHOW MORE NEWS

കായികതാരത്തിന്റെ മൃതദേഹം സംസ്‌കരിച്ചു
ചെറുപുഴ:
വയനാട്ടിലെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത കായികതാരം രസ്‌നമോളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുകയായിരുന്നു രസ്‌നമോള്‍. രാജഗിരിയിലെ കുമ്പുക്കല്‍ ഷാജുവിന്റെയും ആന്‍സിയുടെയും മകളാണ്. ജമ്പിങ് താരമായിരുന്ന രസ്‌ന കഴിഞ്ഞതവണ ആന്ധ്രയില്‍ നടന്ന സൗത്ത് സോണ്‍ മീറ്റില്‍ ട്രിപ്പിള്‍ ജമ്പില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പഴയസഹപാഠികളും അധ്യാപകരും എത്തി. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളും എത്തിയിരുന്നു. വിലാപയാത്രയായി രാജഗിരി പള്ളിയില്‍ എത്തിച്ച മൃതദേഹം സംസ്‌കരിച്ചു. വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, കോച്ച്, കണ്ണൂരില്‍നിന്നുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ജനപ്രതിനിധികള്‍, വിവിധ സംഘടനാഭാരവാഹികള്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

ഓട്ടോയിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
കൂത്തുപറമ്പ്:
കായലോട് സഫ്ദര്‍ ഹാശ്മി സ്മാരക മന്ദിരത്തിന് സമീപം ഓട്ടോയിടിച്ച് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. തിങ്കളാഴ്ച രാത്രി 8.15-ഓടെയായിരുന്നു സംഭവം. ഇടിച്ച ഓട്ടോ നിര്‍ത്താതെപോവുകയായിരുന്നു. 151 സെന്റി മീറ്റര്‍ ഉയരവും ഇരുനിറവുമുള്ള ഇയാള്‍ക്ക് 60 വയസ്സ് തോന്നിക്കും. ബ്രൗണ്‍ കളര്‍ ലുങ്കിയും, പച്ചയും നീലയും കലര്‍ന്ന ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വയറില്‍ മുമ്പ് ശസ്ത്രക്രിയചെയ്ത നീളത്തിലുള്ള പാടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ കൂത്തുപറമ്പ് പോലീസിലറിയിക്കണം. ഫോണ്‍: 0490 2361221.

പദ്മനാഭന്‍
എടച്ചൊവ്വ:
കണ്ണൂര്‍ മുനിസിപ്പല്‍ മാര്‍ക്കറ്റിലെ ജനത ഹോട്ടല്‍ ഉടമ എടച്ചൊവ്വയിലെ കേളോത്ത് വളപ്പില്‍ ചെറുകുന്നേന്‍ പദ്മനാഭന്‍ (87) അന്തരിച്ചു. ഭാര്യ: കെ.പി.കൗസല്യ. മക്കള്‍: അശോകന്‍ (ഗള്‍ഫ്), സുജന (കോയ്യോട്), അനില്‍, വിനോദ്, റീജ. മരുമക്കള്‍: അനിത, രാമകൃഷ്ണന്‍ (കോയ്യോട്, റിട്ട. ജീവനക്കാരന്‍, വ്യവസായവകുപ്പ്), നിഷ (കാപ്പാട്), റീന (അഞ്ചരക്കണ്ടി), സുനില്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: നാരായണന്‍ (കാഞ്ഞിര), സൗമിനി (മൂന്നുപെരിയ), ഭാസ്‌കരന്‍ (ചെട്ടിപ്പീടിക), വസന്ത (കാഞ്ഞിര), പരേതയായ ഭാര്‍ഗവി. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.

സീതാലക്ഷ്മി
ധര്‍മശാല: സുധാസദനില്‍ വലിയടത്ത് സീതാലക്ഷ്മി (82) അന്തരിച്ചു. മുംബൈയില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീവ് കമ്മീഷനില്‍ റിട്ട. ജീവനക്കാരിയാണ്.
ഭര്‍ത്താവ്: പരേതനായ പി.വി.നാരായണ മാരാര്‍. മക്കള്‍: സുധ രവീന്ദ്രന്‍ (എസ്.ബി.ഐ. തളിപ്പറമ്പ്), സതീഷ് മാരാര്‍ (എസ്.ഇ.ആര്‍.ബി. ഡല്‍ഹി). മരുമകന്‍: പി.വി.രവീന്ദ്രന്‍ (റിട്ട. ജനറല്‍ മാനേജര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ). ശവസംസ്‌കാരം വ്യാഴാഴ്ച 10.30ന് ധര്‍മശാല പൊതുശ്മശാനത്തില്‍.

ഗോവിന്ദന്‍

തിലാനൂര്‍: മാതൃഭൂമി സ്റ്റോപ്പിനുസമീപം എം.ഗോവിന്ദന്‍ (72) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: മിനി (ഇരിട്ടി), ഷിജു (ബഹ്‌റൈന്‍), ഷംജു. മരുമക്കള്‍: അജിത്ത് (ഇരിട്ടി), രമ്യ.

ഹാരിസ്
പെരിങ്ങത്തൂര്‍: റാസല്‍ഖൈമയില്‍ അപകടത്തില്‍ കരിയാട് സ്വദേശി മരിച്ചു. വെങ്ങളത്തില്‍ മൂസ ഹാജിയുടെയും നസീമയുടെയും മകന്‍ ഹാരിസാ(30)ണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന
ഹാരിസിന്റെ ദേഹത്ത് ട്രെയിലര്‍ലോറിയുടെ ചക്രം
ഊരിത്തെറിച്ചു. ഉടന്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയെയും കുട്ടിയെയും നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കത്തിനിടയിലാണ് അപകടം.
ഇട്ടാപ്രത്ത് ആബിദയാണ് ഭാര്യ. മകന്‍: ഹിശാം ഹാസിണ്‍. സഹോദരങ്ങള്‍: മുഹമ്മദ് സജീര്‍ (കൂത്തുപറമ്പ് മണ്ഡലം എം.എസ്.എഫ്. സെക്രട്ടറി), സൈഫുന്നിസ.

ചെറിയ നാരായണ പൊതുവാള്‍
രാമന്തളി: രാമന്തളി തെക്കെ കൊട്ടാരത്ത് ചെറിയ നാരായണ പൊതുവാള്‍ (83) അന്തരിച്ചു. ഭാര്യ: പുല്ലാഞ്ഞാട്ട് യശോദ. മക്കള്‍: കമലാക്ഷി, സുമതി. മരുമക്കള്‍: പദ്മനാഭന്‍, ഗോപാലകൃഷ്ണന്‍. സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ, കൃഷ്ണ പൊതുവാള്‍, കരുണാകരന്‍, കുമാര്‍, പരേതയായ കുഞ്ഞി പാര്‍വതി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തില്‍.

ഡോ. പി.കെ.ബാലകൃഷ്ണന്‍
തലശ്ശേരി: ഹോമിയോ ഡോക്ടര്‍ എരഞ്ഞോളി അരങ്ങേറ്റുപറമ്പ് 'മംഗള' ത്തില്‍ പി.കെ.ബാലകൃഷ്ണന്‍ (67) അന്തരിച്ചു. തലശ്ശേരി മുകുന്ദ് ജങ്ഷനിലെ 'ഹോമിയോ പ്രഭ' എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.
ഭാര്യ: എ.വി.വിജയകുമാരി (റിട്ട. പ്രഥമാധ്യാപിക, കുഞ്ഞാംപറമ്പ് യു.പി. സ്‌കൂള്‍). മക്കള്‍: ഡോ. സംഗീത (ജില്ലാ ഹോമിയോ ആസ്​പത്രി, കണ്ണൂര്‍), ഡോ. സൗഭാഗ്യ (ബഹ്‌റൈന്‍), ശ്രീജയ് (എന്‍ജിനീയര്‍, റോബട്ട് ബോഷ്), സുധന്യ (എന്‍ജിനീയര്‍, സിസ്‌കോ ലിമിറ്റഡ്, പുെണ).
മരുമക്കള്‍: അരുണ്‍ചന്ദ (ടാക്‌സ് കണ്‍സള്‍ട്ടന്റ്, കണ്ണൂര്‍), ഉല്ലാസ് മുകുന്ദന്‍ (എന്‍ജിനീയര്‍, ബഹ്‌റൈന്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍ (കൊല്‍ക്കത്ത), ലക്ഷ്മണന്‍ (ടെയ്‌ലര്‍), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, െബംഗളൂരു), ശിവദാസ് (ഡ്രൈവിങ് സ്‌കൂള്‍), വത്സലകുമാരി, ശോഭന അനസൂയ (െബംഗളൂരു).
ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് കാവുംഭാഗം മൈത്രി ബസ് സ്റ്റോപ്പ് പരിസരത്തെ തറവാട്ടുവീട്ടുവളപ്പില്‍.

ജോസഫ്

നടുവില്‍: പോതംമാക്കല്‍ ജോസഫ് (കുട്ടിച്ചേട്ടന്‍-89) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി പുളിക്കല്‍. മക്കള്‍: ലീലാമ്മ ജോയ് (കോട്ടയം), ത്രേസ്യാമ്മ, ജോയ്, ബിജു, പരേതരായ ജോണി, ബിനോയ്. മരുമക്കള്‍: ജോയ് പാറയില്‍, തോമസ് ചെമ്പകശ്ശേരില്‍, ഗ്രേസി തെങ്ങുംപള്ളി, സെലിന്‍ മേലേമുറി, ലില്ലി മാങ്ങാട്ട് തൂമ്പുംകല്‍. ശവസംസ്‌കാരം വ്യാഴം 10 മണിക്ക് വിളക്കണ്ണൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.

കുഞ്ഞമ്പു
കണ്ണാടിപ്പറമ്പ്: വയപ്രത്തെ ചാലമടപ്പുരക്കല്‍ കുഞ്ഞമ്പു (80) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കള്‍: സുലോചന, സുധ, ഓമന, രാജീവന്‍, രാജേഷ് (ദുബായ്), സന്തോഷ്, ബിജു (ദുബായ്), ഷൈമ. മരുമക്കള്‍: പവിത്രന്‍, മോഹന്‍, പദ്മനാഭന്‍, ജീജ, സീത, ധന്യ, നിത്യ, ഷാജു. സഹോദരങ്ങള്‍: ജാനകി, പരേതരായ കുമാരന്‍, ഗോപാലന്‍, നാരായണി, കല്യാണി.
ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.

കൗസല്യ

അഴീക്കോട്: ചാല്‍ റേഷന്‍കടയ്ക്ക് സമീപം പി.വി.കൗസല്യ (85) അന്തരിച്ചു. പരേതനായ ഓലച്ചേരി കേളന്റെ ഭാര്യയാണ്. മക്കള്‍: ജയവല്ലി, സുരേശന്‍, ജയരാജന്‍, സതീശന്‍, വനജ, സുജാത, സുജന, സജിന. മരുമക്കള്‍: ഭരതന്‍, ലക്ഷ്മണന്‍, സുജിത്ത്, സുനില്‍, പരേതനായ ശ്രീധരന്‍.

വി.ആര്‍.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
മട്ടന്നൂര്‍: വെള്ളിയാംപറമ്പിലെ വി.ആര്‍.കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ (82) അന്തരിച്ചു. ഭാര്യ: എം.വി.നാരായണിയമ്മ. മക്കള്‍: പ്രദീപ്കുമാര്‍, പ്രേമകുമാരി. മരുമക്കള്‍: പി.ബാബു (എടയന്നൂര്‍), ധന്യ പ്രദീപ്. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതരായ കല്യാണിയമ്മ, പാര്‍വതിയമ്മ, ദേവിയമ്മ, കാര്‍ത്ത്യായനിയമ്മ, ദാമോദരന്‍, രാഘവന്‍.

മാത്യു

ചെറുപുഴ: രാജഗിരിയിലെ വടക്കന്‍ മാത്യു (മാമച്ചന്‍-67) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി, അയ്യമല കുടുംബാംഗം. മക്കള്‍: മോണ്‍സി, ലൂസി, ജോബി, ബിജോയി, ബോബി. മരുമക്കള്‍: സുനി മണിയഞ്ചിറ, രാജു പാമ്പക്കല്‍, മിനി വടക്കേടത്ത്, ഷെറിന്‍ മുളമൂട്ടില്‍, ബിന്ദു ചെരിയമ്പുറത്ത്. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് രാജഗിരി സെന്റ് അഗസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ലീല
ചമ്പാട്: കൊപ്പരക്കളത്തില്‍ പരേതനായ കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ പുതിയവീട്ടില്‍ ലീല (73) അന്തരിച്ചു. മക്കള്‍: ജയരാജന്‍ (പ്രഥമാധ്യാപകന്‍, പുഴക്കല്‍ എല്‍.പി. സ്‌കൂള്‍), ഗീത (പ്രഥമാധ്യാപിക, പൊന്ന്യം യു.പി.), ആനന്ദവല്ലി (അധ്യാപിക, ചോതാവൂര്‍ എച്ച്.എസ്.എസ്.), സുധര്‍മ (അധ്യാപിക, കൊളവല്ലൂര്‍ വെസ്റ്റ് എല്‍.പി.), ശ്രീജ (അധ്യാപിക, കൊളവല്ലൂര്‍ എച്ച്.എസ്.എസ്.), കനകരാജന്‍ (അധ്യാപകന്‍, തിരുവങ്ങാട് ഗവ. എച്ച്.എസ്.എസ്.). മരുമക്കള്‍: സ്മിത (അധ്യാപിക, ചൊക്ലി രാമവിലാസം എച്ച്.എസ്.എസ്.), സുരേഷ്ബാബു (റിട്ട. പി.ഡബ്യൂ.ഡി. കണ്ണൂര്‍), പി.പവിത്രന്‍ (പ്രിന്‍സിപ്പല്‍ ചോതാവൂര്‍ എച്ച്.എസ്.എസ്.), രാജന്‍ (അധ്യാപകന്‍, കൊളവല്ലൂര്‍ വെസ്റ്റ് എല്‍.പി.), സത്യപാലന്‍ (ട്രഷറി ഓഫീസ്, തലശ്ശേരി), രജുല (പാലത്തായി).

പുരുഷോത്തമന്‍

തലശ്ശേരി: ചാലില്‍ പുതിയപുരയില്‍ പുരുഷോത്തമന്‍ (75) അന്തരിച്ചു. ഭാര്യ: ബേബി സരോജം. മക്കള്‍: മനോജ്, രഞ്ജിനി, അനിത, മിനി. മരുമക്കള്‍: പരേതനായ രതീശന്‍, ജനകന്‍.

SHOW MORE NEWS