image 3മലയാളത്തിലും സംസ്കൃതത്തിലും ഒരേപോലെ പ്രഭാഷണ മികവ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനങ്ങളിലും എ ഗ്രേഡ്- അതിൽ ഒരു രണ്ടാംസ്ഥാനവും ഒരു മൂന്നാംസ്ഥാനവും. തൃശ്ശൂർ എൻ എസ് എച്ച് എസിലെ അമൃത കൃഷ്ണയാണ് പ്രഭാഷണ വേദികളിൽ ശൈലികൊണ്ട് ശ്രദ്ധേയയായത്. 

ഹൈസ്കൂൾ വിഭാഗം ചമ്പു പ്രഭാഷണത്തിലാണ് രണ്ടാം സ്ഥാനം. മലയാളം പ്രസംഗം മൂന്നാം സ്ഥാനം. സംസ്കൃത പ്രഭാഷണം എ ഗ്രേഡ്. ജില്ലയിൽ മൂന്നിലും ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനത്തെത്തിയത്. നാലാം ക്ലാസുമുതൽ പ്രസംഗവേദിയിലുണ്ട് അമൃത. അക്ഷര ശ്ലോകം, പദ്യപാരായണം തുടങ്ങി ആറ് ഇനങ്ങളിൽ സബ്ജില്ലയിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനക്കാരിയായിരുന്നു. പിന്നീടാണ് പ്രഭാഷണത്തിന് കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.