കലോത്സവവേദിയില്‍ എത്താന്‍ വിഷമിച്ച് ഒടുവില്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ കരുണയില്‍ വേദിയേറിയ എം എസ് ആരതിക്ക് നല്ല മനുഷ്യരുടെയും സഹായം. 

മാതൃഭൂമി വാര്‍ത്ത കണ്ട് തൃശ്ശിവപേരൂര്‍  സദ്സംഗ് എന്ന പ്രസ്ഥാനം 10000 രൂപ നല്‍കി. ഈ തുക തൃശൂര്‍ മാതൃഭൂമി ഓഫീസില്‍ എത്തിച്ചു. പ്രസ്ഥാനത്തിലുള്ള വര്‍ക്കി ആലപ്പാട്, ബിജു മാറോക്കി എന്നിവരാണ് തുക കൈമാറിയത്.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ കലോത്സവത്തിന് എത്തിയ ആരതി താമസിക്കാനും മറ്റ് ചെലവുകള്‍ക്കും വിഷമിച്ചിരുന്നു. പറശിനിക്കടവ് ഈ കുട്ടിക്ക് അനുഗ്രഹമായി. കുട്ടിയുടെ അച്ഛനമ്മമാര്‍ കൂലിപ്പണിക്കാരാണ്. ഫലമറിയാന്‍ നില്‍ക്കാതെ മടങ്ങിയെങ്കിലും നാട്ടിലെത്തിയപ്പോള്‍ ആരതിയെ കാത്തിരുന്നത് എ ഗ്രേഡിന്റെ സന്തോഷവും.

Read more: ആരതിക്ക് മുത്തപ്പന്റെ അഭയവും ആശ്വാസവും