Fidaകൃഷ്ണലീലയാടിയ ഫിദ അഷ്‌റഫിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡ്. ചെറുപ്പം മുതലേ  കൃഷ്ണനെ ഇഷ്ടപ്പെടുന്ന ഫിദ കുടുംബത്തിൽ എല്ലാവരുടെയും പിന്തുണയോടെയാണ് പീലികെട്ടിയ കൃഷ്ണവേഷം കുച്ചുപ്പുടി വേദിയിൽ എത്തിച്ചത്. മുമ്പ് അർധനാരീശ്വര വേഷവും മറ്റും വന്നിട്ടുണ്ടെങ്കിലും കുച്ചുപ്പുടി വേദിയിൽ കൃഷ്ണവേഷം ആദ്യത്തേതായിരുന്നു.

“ ചെറുപ്പം മുതലേ വായിച്ച് ഇഷ്ടം തോന്നിയിട്ടുള്ള കഥാപാത്രമാണ് കൃഷ്ണന്റേത്. അത് വേദിയിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കുക എന്നത് സന്തോഷകരമായിരുന്നു”- ഫിദ പറയുന്നു.

കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയാണ് ഫിദ. ബിജില ബാലകൃഷ്ണനാണ് കുച്ചുപ്പുടിയിൽ കൃഷ്ണവേഷം ചിട്ടപ്പെടുത്തി പഠിപ്പിച്ചത്. ഗോപസ്ത്രീകൾ യശോദയ്ക്ക് മുന്നിൽ വെക്കുന്ന കുറ്റാരോപണങ്ങൾക്ക് മറുപടി പറയുന്ന കൃഷ്ണനെയാണ്‌  രംഗത്ത് അവതരിപ്പിച്ചത്.  സൈറാബാനുവിന്റെയും മുഹമ്മദ് അഷ്റഫിന്റെയും മകളാണ് ഫിദ. 

Fida

Fida Rahman