ട്ടുപാവാടയിടാന്‍ കൊതിച്ച, പുതിയ ആകാശങ്ങളിലേക്ക് പറന്നുയരാന്‍ കൊതിച്ച തമിഴ്ബാലിക.. ഒടുവില്‍ യാഥാര്‍ത്ഥത്തിന്റെ ചങ്ങലപ്പൂട്ടുകളില്‍ ആഗ്രഹങ്ങളെ തളയ്ക്കപ്പെടേണ്ടി വന്നവള്‍. തൃശൂര്‍ ചൂണ്ടല്‍ ഡി പോള്‍ സ്‌കൂളില്‍നിന്നു മോണോആക്ട് മത്സരവേദിയിലെത്തിയ നിരഞ്ജനയെന്ന പത്താം ക്ലാസുകാരി അവതരിപ്പിച്ചത് സുഗതകുമാരിയുടെ പട്ടുപാവാടയെന്ന കവിതയുടെ ഏകാംഗാഭിനമായിരുന്നു. കാളിയെന്ന തമിഴ് ബാലികയായി ചിരിച്ചും കരഞ്ഞും കൊഞ്ചിയും ഒടുവില്‍ പൊട്ടിക്കരഞ്ഞും നിരഞ്ജന കാണികളുടെ കണ്ണുനിറച്ചു.  

മോണോആക്ടില്‍ പ്രത്യേക പരിശീലകനൊന്നും നിരഞ്ജനയ്ക്കില്ല. മുമ്പുള്ള മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ കണ്ട് നോക്കി പഠിച്ച അനുഭവസമ്പത്ത് മാത്രം. അതുകൊണ്ട് തന്നെ വിജയം നിരഞ്ജനയെ ഒട്ടും മോഹിപ്പിക്കുന്നുമില്ല. ഇത്രയും വലിയ സദസ്സിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചല്ലോ അത് മതി. നിരഞ്ജന പറയുന്നു.

വര്‍ഷങ്ങളായി നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും കലോത്സവത്തിന് നൃത്തമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനോടും നിരഞ്ജനയ്ക്ക് താല്പര്യമില്ല. ഫോട്ടോഗ്രാഫറായ ഉണ്ണിയുടെയും സംഗീതാധ്യാപികയായ ദീപയുടെയും മകളാണ് നിരഞ്ജന.