സിയാച്ചിനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു
ശ്രീനഗര്‍: ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയിലെ സിയാച്ചിന്‍ മഞ്ഞുമലയില്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. പരിക്കേറ്റ സഹപൈലറ്റിനെ ചണ്ഡീഗഢിലെത്തിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയായ സിയാച്ചിനില്‍ മഞ്ഞുവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
സിയാച്ചിനില്‍ നേരത്തേ നിയന്ത്രണ രേഖയ്ക്കടുത്ത് മഞ്ഞുമലയിടിഞ്ഞ് 150 പാകിസ്താനി പട്ടാളക്കാര്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ മുഴുവന്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല,