വിവാഹം

കരിമണ്ണൂര്‍: ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പള്ളിക്കാമുറി പഞ്ചമിയില്‍ പി.ജി.ഗോപാലകൃഷ്ണന്റെയും ശോഭയുടെയും മകള്‍ ഉമയും ചേര്‍ത്തല പള്ളിപ്പുറം പുളിംചുവട്ടില്‍ രമേശന്‍ പിള്ള-രമണി ദമ്പതികളുടെ മകന്‍ അഡ്വ.അരുണും വിവാഹിതരായി.കലയന്താനി:
കെ.സി.വൈ.എം. കോതമംഗലം രൂപത മുന്‍ പ്രസിഡന്റ് കലയന്താനി ഇളയച്ചാനിക്കല്‍ ജോയിയുടെയും എല്‍സമ്മയുടെയും മകന്‍ റിജോയും ചങ്ങനാശ്ശേരി കുറുമ്പനാട് അറയ്ക്കല്‍ ജേക്കബ്-ജോളി ദമ്പതികളുടെ മകള്‍ ജ്യോതിയും വിവാഹിതരായി.