http://whos.amung.us/stats/readers/ufx72qy9661j/
സംരക്ഷണഭിത്തികെട്ടുമ്പോള്‍ മണ്‍തിട്ട ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
പൈനാവ്: ഇടുക്കി എന്‍ജിനിയറിങ് കോളേജിന്റെ സംരക്ഷണഭിത്തികെട്ടുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് ഉപകരാറുകാരന്‍ മരിച്ചു.കഞ്ഞിക്കുഴി പഴയരിക്കണ്ടം ചെറിയാംകുന്നേല്‍ പത്മനാഭന്‍ (55) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം.എന്‍ജിനിയറിങ് കോളേജിന്റെ സംരക്ഷണഭിത്തിയുടെ അടിത്തറകെട്ടല്‍ ഉപകരാര്‍ ഏറ്റെടുത്ത് ചെയ്യുകയായിരുന്നുപത്മനാഭന്‍.മണ്‍തിട്ട ഇടിഞ്ഞുവീഴുന്നതു കണ്ട് പത്മനാഭനും പണിചെയ്തുകൊണ്ടിരുന്നവരും ഓടി.ഓട്ടത്തിനിടയില്‍ കല്ലില്‍തട്ടി വീണതിനാല്‍ പത്മനാഭന്‍ മണ്ണിനടിയില്‍പ്പെട്ടു.
തൊഴിലാളികളും എന്‍ജിനിയറിങ് കോളേജ് അധ്യാപകരുംചേര്‍ന്ന് മണ്ണ് നീക്കി പത്മനാഭനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് മണ്ണുനീക്കി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭാര്യ:പൊന്നമ്മ.മക്കള്‍:അനില്‍കുമാര്‍,ആശ.മരുമക്കള്‍: ഉണ്ണി,അഖില. ശവസംസ്‌കാരം പിന്നീട്.
 
സി.ബാള്‍സം തേക്കനാല്‍
തൊടുപുഴ: ആരാധനാമഠം കോതമംഗലം പ്രൊവിന്‍സ് സിസ്റ്റര്‍ ബാള്‍സം എസ്.എ.ബി.എസ്(അന്നക്കുട്ടി-77, തേക്കനാല്‍, മാറിക) അന്തരിച്ചു. തേക്കനാല്‍ പരേതനായ മാത്യു -മറിയാമ്മ ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങള്‍: ഏലിക്കുട്ടി ചാക്കോ പുളിക്കല്‍, മേരി ആന്റണി തൈലയില്‍, പരേതനായ ജോസ് മാത്യു തേക്കനാല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് മാറിക മഠംവക സെമിത്തേരിയില്‍.
 
എം.കെ.ബേബി
തോക്കുപാറ: അമ്പഴച്ചാല്‍ മുളവരിക്കല്‍ എം.കെ. ബേബി(58) അന്തരിച്ചു. ഭാര്യ: ലീലാമ്മ കൂമ്പന്‍പാറ കളരിക്കമാക്കല്‍ കുടുംബാംഗം. മക്കള്‍: ബേസില്‍, ലിബിന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 11ന് തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയില്‍.
 
മീരുക്കുട്ടി
കാഞ്ഞാര്‍: പരേതനായ കുന്നുംപുറത്ത് ഇബ്രാഹിം ഹാജിയുടെ ഭാര്യ മീരുക്കുട്ടി(84) അന്തരിച്ചു. കാഞ്ഞാര്‍ പഴമ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: അബ്ദുല്ല, ഹസന്‍കുട്ടി(ജമാഅത്തെ ഇസ്ലാമി കാഞ്ഞാര്‍ ഹല്വ നാസിം), അലിയാര്‍(കെനിയ), അബ്ദുസമദ്, സലിം(കെനിയ), സക്കീര്‍(കെനിയ), ജുനൈദ്(കെനിയ), സഫിയ, ഹലീമ, സീനത്ത്, പരേതനായ ഇസ്മയില്‍. മരുമക്കള്‍: പരീത്(എസ്.എം.ഇ.മാധ്യമം), അയ്യൂബ്, ജമീല, സുഹ്‌റ, സഫിയ, ഷെമിം, നൂര്‍ജഹാന്‍, ജസീല, സുനിത, ഹബ്‌ന.
 
യുവാവ് തൂങ്ങിമരിച്ചനിലയില്‍
മൂലമറ്റം:
യുവാവിനെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മൂലമറ്റം ചെനപ്രയില്‍ ഷാജിയെയാണ് (38) തിങ്കളാഴ്ചരാവിലെ വീടിനുസമീപത്തുള്ള കൊക്കോമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹിതയായ ഇയാള്‍ഭാര്യയുമായിപിണങ്ങി താമസിക്കുകയായിരുന്നു.ഒരു മകളുണ്ട്.
 
തൂങ്ങിമരിച്ചനിലയില്‍
ഉപ്പുതറ:
ഉപ്പുതറ വളകോട് ആഴംകാലാപുതുവലില്‍ മണിക്കുട്ടനെ(അനന്ദു-18) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
 
കെ.കെ.തമ്പി
ചേറ്റുകുഴി: ചാലിക്കുടിമേട് കൊച്ചുപറമ്പില്‍ കെ.കെ. തമ്പി(റിട്ട. കെ.എല്‍.ഡി. ബോര്‍ഡ് ജീവനക്കാരന്‍-65) അന്തരിച്ചു. ഭാര്യ: ബീന പാമ്പാടുംപാറ പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഹരീഷ്(മുംബൈ), സതീഷ്(ദുബായ്), അനീഷ്. മരുമക്കള്‍: ബീന, സ്റ്റെഫി. ശവസംസ്‌കാരം ബുധനാഴ്ച 2ന് കൊച്ചറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍.
 
ഭാസ്‌കരപിള്ള
കുഞ്ചിത്തണ്ണി: പവര്‍ഹൗസ് പുത്തന്‍പുരയ്ക്കല്‍ ഭാസ്‌കരപിള്ള(85) അന്തരിച്ചു. ഭാര്യ: തങ്കമ്മ ചേനപ്പാടി പടത്തിയാനിക്കല്‍ കുടുംബാംഗം. മക്കള്‍: സഹദേവന്‍, കുട്ടപ്പന്‍, സുകുമാരന്‍, ശ്രീദേവി, പരേതയായ രാധാമണി. മരുമക്കള്‍: അജിത, സുജാത, വിജി, അനില്‍കുമാര്‍, പ്രഭാകരന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 10.30ന് വീട്ടുവളപ്പില്‍.
 


More News from Idukki