മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ 'മാതൃഭൂമി' ചെയ്യുന്ന സേവനം മഹത്തരം -ബിഷപ്പ് മാത്യുആനിക്കുഴിക്കാട്ടില്‍

Posted on: 23 Dec 2012കട്ടപ്പന:മതസൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കാന്‍ മാതൃഭൂമി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. മാതൃഭൂമി - ഇന്‍ഡക്‌സ് ഹോംസ് പുല്‍ക്കൂട് ഒരുക്കല്‍ മത്സരത്തിന്റെ സമ്മാനദാനകര്‍മം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും നന്മയുടെയും ലാളിത്തത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമരുളി മാതൃഭൂമിയും ഇന്‍ഡക്‌സ് ഹോംസും നടത്തിയ പുല്‍ക്കൂട് ഒരുക്കല്‍ മത്സരം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡെപ്യൂട്ടി ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ കെ.ജി.നന്ദകുമാര്‍ശര്‍മ അധ്യക്ഷനായിരുന്നു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki