മലനാടിന് നവ്യാനുഭവമായി മാതൃഭൂമി -ഇന്‍ഡക്‌സ്‌ഹോംസ് പുല്‍ക്കൂട് മത്സരം

Posted on: 23 Dec 2012കട്ടപ്പന:ക്രിസ്മസിന്റെ വരവറിയിച്ച് കട്ടപ്പനയില്‍ ശനിയാഴ്ച നടന്ന മാതൃഭൂമി - ഇന്‍ഡക്‌സ് ഹോംസ് പുല്‍ക്കൂട് മത്സരം മലനാടിന് നവ്യാനുഭവമായി. ഹൈറേഞ്ചില്‍ ആദ്യമായാണ് ഇത്ര വിപുലമായ പുല്‍ക്കൂട്മത്സരം അരങ്ങേറുന്നത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച മത്സരം നാലു മണിക്കൂര്‍ നീണ്ടു. പ്രകൃതിജന്യവസ്തുക്കളുപയോഗിച്ച് തീര്‍ത്ത പുല്‍ക്കൂടുകളില്‍ ഉണ്ണിയേശുവും കന്യകാമാതാവും യൗസേപ്പിതാവും ആട്ടിടയന്മാരും മാലാഖമാരും വിദ്വാന്മാരുമൊക്ക ചെറുരൂപങ്ങളായി നിറഞ്ഞു. പുല്‍ക്കൂടുകള്‍ക്ക് മഞ്ഞിന്റെ മേലാപ്പൊരുക്കി ചിലര്‍ മനോഹരമാക്കി.

കോളേജുകള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍ തുടങ്ങി ഓട്ടോ ഡ്രൈവര്‍മാരുടെ കുടുംബ കൂട്ടായ്മവരെ മത്സരത്തില്‍ പങ്കെടുത്തു.

ഒന്നാംസ്ഥാനം നേടിയ ശാന്തിഗ്രാം സെന്റ് ജോസഫ് ചര്‍ച്ച് ടീമിന് 10,000 രൂപയുടെയും രണ്ടാംസ്ഥാനം നേടിയ ബഥേല്‍ സെന്റ്‌ജേക്കബ്‌സ്ചര്‍ച്ച് ടീമിന് 5000 രൂപയുടെയും മൂന്നാംസ്ഥാനം നേടിയ കിളിയാര്‍കണ്ടം കെ.സി.വൈ.എം. ടീമിന് 3000 രൂപയുടെയും കാഷ് അവാര്‍ഡ് നല്‍കി. പിന്നീടുള്ള 7 ടീമുകള്‍ക്ക് 1000 രൂപ വീതവും നല്‍കി. മറ്റു ടീമുകള്‍ക്ക് കട്ടപ്പന അഡോണ്‍ ബേക്കറിയുടെ ക്രിസ്മസ് ഉപഹാരവും നല്‍കി.

സമാപനയോഗത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമ്മാനങ്ങള്‍ നല്‍കി. മാതൃഭൂമി ഡെപ്യൂട്ടി ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ കെ.ജി. നന്ദകുമാര്‍ശര്‍മ അധ്യക്ഷതവഹിച്ചു.ഫാ.ജോയി നിരപ്പേല്‍, എം.സി. ബോബന്‍, കെ.എസ്. ഫ്രാന്‍സിസ് എന്നിവര്‍ സംബന്ധിച്ചു.

പരിപാടികള്‍ക്ക് ഇന്‍ഡക്‌സ് ഹോംസ് പാര്‍ട്ട്ണര്‍മാരായ റിനു കെ.രാജു, ടോവി ജോസഫ്, അഡ്വ. ജോമോന്‍ കെ.ചാക്കോ, റസല്‍ രാജ്, മാതൃഭൂമി സീനിയര്‍റിപ്പോര്‍ട്ടര്‍ ഡോ.എബി പി.ജോയി, ഉപ്പുതറ ലേഖകന്‍ എന്‍.കെ. രാജന്‍, അസി. സെയില്‍സ് ഓര്‍ഗനൈസര്‍ കെ. സതീഷ്, ബിജു ടി.എസ്, ജിതിന്‍ അമല്‍ ആന്റണി, അഡോണ്‍ ബേക്കേഴ്‌സ് ഉടമ വിന്‍സന്റ് മാത്യു എന്നിവര്‍ നേതൃത്വംനല്‍കി.

ഇന്‍ഡക്‌സ്‌മൈതാനിയില്‍ പുല്‍ക്കൂടുകള്‍ കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki