പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്

Posted on: 23 Dec 2012കുമളി: വിദ്യാര്‍ഥികളുടെ ബാഗ് പിടിച്ചുപറിച്ച യുവാവിനെ പിടിച്ച പോലീസുകാരന് യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.

കുമളി കുളത്തുപാലം ജങ്ഷനില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുമളിയിലെ സ്വകാര്യ കോളേജില്‍ പഠനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയുടെ ബാഗ് പിടിച്ചുപറിച്ച് ഓടിയ കുമളി അട്ടപ്പള്ളം ദാറുല്‍സലാം വീട്ടില്‍ ഷിജോ(25)യെ പിടികൂടിയ അടിമാലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഫ്രാന്‍സിസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്കാണ് പരിക്കേറ്റത്. കുമളിയില്‍ ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിയിലായിരുന്നു പരിക്കേറ്റ ഫ്രാന്‍സിസ്. പരിക്കേറ്റ പോലീസുകാരനെ കുമളി ഗവണ്‍മെന്റ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki