പൈന്‍കാട് കത്തിനശിച്ചു

Posted on: 23 Dec 2012വാഗമണ്‍:വാഗമണ്ണില്‍ 5ഏക്കറോളം പൈന്‍കാട് കത്തിനശിച്ചു. മെടിക്കുഴി പുതുമന്‍ ഭാഗത്താണ് തീപിടിച്ചത്. തീയണയ്ക്കാനായി ഫയര്‍ഫോര്‍സ് യൂണിറ്റ് എത്തിയെങ്കിലും വാഹനവുമായി സംഭവസ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ പടര്‍ന്ന തീ നാട്ടുകാരുടെ പരിശ്രമത്താലാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷവും ഈ പ്രദേശങ്ങളില്‍ തീപ്പിടിത്തമുണ്ടായിരുന്നു.
Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki